Home / വിവാഹം / ആചാരം-അനാചാരം / മഹ്‌റിലൊളിപ്പിച്ച് സ്ത്രീധനക്കടത്ത്‌

മഹ്‌റിലൊളിപ്പിച്ച് സ്ത്രീധനക്കടത്ത്‌

maharവധൂവരന്‍മാര്‍ ഇഷ്ടപ്പെട്ട് ഉറപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്കിടയില്‍ വിവാഹ ബന്ധത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. വിവാഹ മൂല്യം പറഞ്ഞുറപ്പിക്കാവുന്നതാണ്. അത് മാന്യമായ, അവളുടെ പദവിക്കൊത്തതാകണം. അമിതമായ വിവാഹ മൂല്യം ആവശ്യപ്പെടാവതല്ല. സഊദി അറേബ്യ പോലുള്ള രാജ്യങ്ങളില്‍ ആവശ്യപ്പെടുന്ന മഹ്‌റ് നല്‍കാന്‍ കഴിയാത്തതിനാല്‍ വിവാഹിതരാകാന്‍ മടിച്ചു കഴിയുന്ന ധാരാളം ചെറുപ്പക്കാരുണ്ട്.
അതേ സമയം, മഹ്‌റ് എന്നത് സ്ത്രീധനത്തിന്റെ തോത് നിശ്ചയിക്കുന്നതിനുള്ള രഹസ്യ മാര്‍ഗമായിട്ടാണ്  മലയാളികള്‍ക്കിടയില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഒന്നിനു പത്ത് എന്ന  തോതില്‍ അഞ്ചു പവന്‍ മഹ്‌റ് നല്‍കിയാല്‍ അമ്പതു പവന്‍ സ്ത്രീധനം കൊടുത്തേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സ്ത്രീധനം പറയുന്നത് ഔട്ട് ഓഫ് ഫാഷന്‍ ആണെന്നു പറയുന്ന ചിലരാണ് ഈ വിദ്യ പയറ്റുന്നത്. മഹ്‌റ് ഇത്രയാണെന്ന് ആദ്യമേ പറയുന്നത് കിട്ടാനുള്ളത് നേരിട്ടു പറയാതെ പറഞ്ഞുറപ്പിക്കലാണ്. സ്ത്രീകള്‍ക്ക് പുല്ലുവില കല്‍പിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തില്‍ സ്ത്രീക്ക് അര്‍ഹമായ വിവാഹ മൂല്യം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ച് നടപ്പാക്കിയ സമ്പ്രദായമാണ് അതേ സ്ത്രീയെ, അവരുടെ കുടുംബത്തെ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധിയാക്കി നാം മാറ്റിയതെന്നോര്‍ക്കുക. വിവാഹ സമയത്തു തന്നെ മഹ്‌റ് എത്രയെന്നു പറയലും അത് നല്‍കലുമാണ് ഉത്തമം.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.