Home / ആരോഗ്യം / ഉമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ …

ഉമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ …

ummaക്ഷീണം, തളര്‍ച്ച, മനം പുരട്ടല്‍ , അസ്വസ്ഥത,അകാരണമായുള്ള ദേഷ്യം, ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങളുടെ ലിസ്റ്റ് നീളുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയാണ് ഗര്‍ഭാവസ്ഥ. ഉമ്മയാകുന്നതിലേക്കുള്ള യാത്ര.

എല്ലാ യാത്രകള്‍ക്കും ചില പ്രയാസങ്ങളും ക്ലേശങ്ങളും ഉണ്ടാകും. പക്ഷെ അല്ലാഹു കനിഞ്ഞു നല്‍കിയ മാതൃത്വം എന്ന മഹനീയ സ്ഥാനത്തെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ അപ്പോള്‍ അനുഭവിക്കുന്ന വിഷമങ്ങളെല്ലാം അവരെ സംബന്ധിച്ച് ഒന്നുമല്ലാതായി മാറും. പക്ഷെ എപ്പോഴും ഇത്തരത്തില്‍ ചിന്തിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. മാതൃത്വത്തിന്റെ മഹത്വവും കുഞ്ഞുണ്ടാകുന്ന സന്തോഷവും ഒക്കെ ഉണ്ടെങ്കിലും ചില മാനസീക ശാരീരിക പ്രയാസങ്ങള്‍ ഒരു പക്ഷെ നിങ്ങളെ അലട്ടിയേക്കാം. പേടിക്കേണ്ട. അത് ശരീരത്തിലെ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ ഫലം മാത്രമാണ്.

പക്ഷെ മിക്കവാറും സ്ത്രീകള്‍ തങ്ങളുടെ വേദനയെപ്പറ്റി വേവലാതിപ്പെട്ടും കഴിച്ചു കൂട്ടും. എന്നാല്‍ ഗര്‍ഭകാലം വളരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും. ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടമാക്കി മാറ്റുവാനും കഴിയും. അതിനു വേpregnant-muslim-woman-drawingണ്ടുന്ന കാര്യങ്ങള്‍ എന്തോക്കെയാണെന്നാണ് ഇനി പറയുന്നത്.

ചെയ്യുന്ന കാര്യങ്ങളിലെല്ലാം സ്വന്തം ഇണയുടെ പങ്കാളിത്തം കൂടി ഉറപ്പു വരുത്തുക. ഗര്‍ഭാവസ്ഥയുടെ പുതിയ പുതിയ അറിവുകളെ ഒരുമിച്ചു അറിയുക. ഗര്‍ഭിണിയായ സ്ത്രീക്കുള്ള അത്ര തന്നെ ഉത്തരവാദിത്തങ്ങള്‍ ഭര്‍ത്താവിനും ഉണ്ട്.

ചുറ്റുമുള്ളവരില്‍ നിന്നും ശരിയായ സഹകരണം ആവശ്യപ്പെടുക. ഒരുപക്ഷേ മുന്‍കൂട്ടി പറയുകയാണെങ്കില്‍ നിങ്ങളില്‍ വരുന്ന ദേഷ്യവും സങ്കടവും അസ്വസ്ഥകളും ഒക്കെ അവര്‍ സൗമ്യതയോടെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യും. പോസിറ്റീവ് എനര്‍ജിയും നല്ല ആത്മീയതയുള്ള ആളുകളുമായി ഇപ്പോഴും സംവദിക്കാന്‍ ശ്രമിക്കുക. അത് നിങ്ങളുടെയും ആത്മവിശ്വാസത്തെ വളര്‍ത്തും. ഒപ്പം പ്രയാസങ്ങളെ നേരിടാനുള്ള കരുത്തു ലഭിക്കുകയും ചെയ്യും.

എപ്പോഴും ബിസി ആയിരിക്കുക. ഗര്‍ഭിണി ആകും മുന്‍പേ നിങ്ങളുടെ ദൈനം ദിന കൃത്യങ്ങള്‍ എന്തോക്കെയായിരുന്നോ അതൊക്കെ കഴിയുന്നത്ര തുടരാന്‍ ശ്രമിക്കുക. എത്രത്തോളം ബിസി ആയിരിക്കുന്നോ അത്രത്തോളം നിങ്ങള്‍ക്ക് പ്രയാസങ്ങളെ മറക്കുവാനും കഴിയും.

ഒഴിവു സമയം അറിവ് നേടുന്നതിനായി ഉപയോഗിക്കുക. ഗര്‍ഭാവസ്ഥയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുക, ലേഖങ്ങള്‍ വായിക്കുക, ക്ലാസുകളും സെമിനാറുകളും അറ്റന്‍ഡ് ചെയ്യുക. ഗര്‍ഭകാലത്തെ വെല്ലുവിളികളെപ്പറ്റിയും അവയെ എങ്ങനെ നേരിടാന്‍ കഴിയുമെന്നും അറിയുവാന്‍ ഇതൊക്കെ നിങ്ങളെ സഹായിക്കും.

മുന്‍പേ ഉമ്മയായിട്ടുള്ള സഹോദരിയോടോ സുഹൃത്തുക്കളോടോ കാര്യങ്ങള്‍ ചോദിച്ചറിയുക.പരിചയ സമ്പന്നരായ ആളുകളോട് വിവരങ്ങള്‍ ചോദിച്ചറിയുന്നത് നിങ്ങളുടെ ടെന്‍ഷന്‍ കുറക്കാന്‍ സഹായിക്കും.

വിഷാദാവസ്ഥയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. കാരണം നിങ്ങളുടെ മാനസിക പ്രയാസങ്ങള്‍ നിങ്ങളുടെ കുഞ്ഞിനേയും ബാധിക്കും. സന്തോഷവതിയായിരിക്കാന്‍ എപ്പോഴും ശ്രമിക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും മനസ്സ് വിഷമിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം ചെറിയ കാര്യങ്ങളില്‍ നിന്നും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.

റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നത് ആറുമാസം പ്രായമാകുന്നത് മുതല്‍ വയറ്റിലുള്ള കുഞ്ഞിനു ഉമ്മയുടെ ചിന്തകള്‍ കുഞ്ഞിനും മനസ്സിലാക്കാന്‍ കഴിയുമെന്നാണ്. അതുകൊണ്ട് ഉമ്മയുടെയും കുഞ്ഞിന്റെയും ചിന്തകള്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാകുന്നു. ഒപ്പം ശബ്ദങ്ങള്‍ കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യപരമായ ചിന്തകള്‍ മാത്രം മനസ്സില്‍ വക്കുക. കുഞ്ഞുമായി നല്ല സംഭാഷണത്തില്‍ ഏര്‍പ്പെടുക. സ്നേഹത്തോടെ നിങ്ങളെ കുഞ്ഞു കേള്‍ക്കുന്ന ബോധത്തോടെ എല്ലാ കാര്യങ്ങളും പങ്കു വെക്കുക.

കുഞ്ഞിനായി പേര് കണ്ടു വച്ചിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഓമനപ്പേര് കണ്ടു വച്ചിട്ടുണ്ടെങ്കില്‍ അവ കൊണ്ട് കുഞ്ഞിനെ വിളിക്കുക.
സന്തുഷ്ടകരമായ ഒരു കുടുംബ ജീവിതം മനസ്സില്‍ കാണുക. കുഞ്ഞിനെക്കൂടി അതില്‍ ഉള്‍പെടുത്തുക. ഒരുമിച്ചു യാത്രകള്‍ പോകുന്നതും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുനതും ഒക്കെ മനസ്സില്‍ ചിത്രീകരിക്കുക.

നല്ല ഭക്ഷണം കഴിക്കുക. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക വഴി നിങ്ങളുടെ ശാരീരിക ആരോഗ്യവും ഒപ്പം കുഞ്ഞിന്റെ വളര്‍ച്ചയും നടക്കുന്നു. നല്ല ആരോഗ്യമുള്ള ശരീരത്തിലാണ് ഒരു ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ. അത് കുഞ്ഞിന്റെ കാര്യത്തിലും അങ്ങനെത്തന്നെ.

pregnancyfoodpyramidഫാസ്റ്റ്ഫുഡും മറ്റു കൃത്രിമ ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. ശരീരത്തിന് ഹാനികരമായ ഒന്നും ഈ അവസ്ഥയില്‍ ഉപയോഗിക്കാതിരിക്കുക. പഴ വര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക.

സാധ്യമായ വ്യായാമങ്ങള്‍ ചെയ്യുക. ഡോക്ടറുടെ അഭിപ്രായവും നിര്‍ദേശങ്ങളും അറിഞ്ഞു അതിനനുസരിച്ചു ചെറിയ ചെറിയ വ്യായാമങ്ങളില്‍ ഏര്‍പ്പെടുക വഴി പ്രയാസങ്ങളില്ലാത്ത ഒരു പ്രസവം സാധ്യമാകും. പ്രകൃതിയോടു കൂടുതല്‍ അടുക്കുക. ശുദ്ധവായു ശ്വസിക്കുക. നടക്കാനിറങ്ങുക. യോഗ ചെയ്യുക. ഇതൊക്കെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്നു.

ഗര്‍ഭിണിയായതിനും പ്രയാസങ്ങള്‍ തന്നതിനും ഒരിക്കലും അല്ലാഹുവിനോട് പരാതിപ്പെടാതിരിക്കുക. മുന്‍കൂട്ടി പ്ലാനിംഗ് ഇല്ലാതെയാണ് അങ്ങനെ സംഭവിച്ചതെങ്കില്‍ കൂടിയും അല്ലാഹുവിന്റെ അനുഗ്രഹത്തെ സന്തോഷത്തോടെ മാത്രമേ നോക്കിക്കാണാവൂ. തീര്‍ച്ചയായും അല്ലാഹുവാണ് ഏറ്റവും കൃത്യതയോടെ പ്ലാന്‍ ചെയ്യുന്നത്.

പ്രാര്‍ഥനയും ധ്യാനവും ആത്മാവിന്റെ ആവശ്യങ്ങളെ പൂരീകരിക്കാനുള്ള നല്ല ഉപാധികളാണ്. നിങ്ങളെ മാത്രമല്ല, കുഞ്ഞിനും അത് നല്ലതായിരിക്കും.നിങ്ങളുടെ ശബ്ദത്തില്‍ വയറ്റിലുള്ള നിങ്ങളുടെ കുഞ്ഞു കൂടി കേള്‍ക്കുന്ന എന്നാ ബോധ്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്യുക.

quranpicആറുമാസം പ്രായമായ ഒരു ഭ്രൂണത്തിന് സ്വന്തം മാതാവിന്റെ ശബ്ദത്തിന് സംസാരത്തിനും ഒപ്പം ശരീരം ചലിപ്പിക്കുവാന്‍ കഴിയും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുഞ്ഞിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് അല്ലാഹുവിന്റെ വാക്കുകള്‍ ഓതി കേള്‍പ്പിക്കുക എന്നത്.
ഇസ്തിഗ്ഫാര്‍ ചെയ്യുക. അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകളുടെ ഫലം നിങ്ങളുടെ കുഞ്ഞിന്റെ മേല്‍ വന്നു പോകാതിരിക്കാന്‍ എല്ലായ്പ്പോഴും പശ്ചാത്തപിക്കുക. തെറ്റ് ചെയ്തിരിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് കരളുരുകി പ്രാര്‍ഥിക്കുക.

പ്രാര്‍ത്ഥന നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താക്കി വക്കുക. സമാധാന പരമായ ഒരു ഗര്‍ഭ കാലവും പ്രയാങ്ങളില്ലാത്ത പ്രസവവും ആരോഗ്യമുള്ള കുഞ്ഞിനേയും തരാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …