- ഭര്‍ത്താവിനെ ക്രിമിനല്‍ കോടതി ഏഴോ അതിലധകം വര്‍ഷത്തേക്കോ ജയില്‍വാസത്തിന് ശിക്ഷിച്ചിട്ടുണ്ടായിരിക്കുക.
- ന്യായമായ കാരണങ്ങളില്ലാതെ ഭര്‍ത്താവ് മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഭാര്യയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുവാന്‍ വിസമ്മതിക്കുകയോ, ദാമ്പത്യ ജീവിതത്തിലെ തന്റെ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുക
- നാലുവര്‍ഷമായി ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവും ഇല്ലാതിരിക്കുക.
- വിവാഹസമയത്തും അതിനു ശേഷവും തുടര്‍ച്ചയായും ഭര്‍ത്താവ് ഷണ്ഡത്വമുണ്ടായിരിക്കുക.
- രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും ചെലവിന് ലഭിക്കാതിരിക്കുക.
- രണ്ട് വര്‍ഷമായി ഭര്‍ത്താവ് ചിത്ത ഭ്രമമുള്ളവനാകുക.
- അല്ലെങ്കില്‍ ഭര്‍ത്താവിന് കുഷ്ഠ രോഗമുണ്ടാകുകയോ, തീവ്രമായ ലൈംഗീക രോഗം ഉണ്ടാകുകയോ ചെയ്താല്‍
- പെണ്‍കുട്ടിയ്ക്ക് 15 വയസ്സ് തികയുന്നതിനു മുമ്പ് രക്ഷിതാക്കള്‍ അവളുടെ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ 18 വയസ്സ് തികയുന്നതിനുമുമ്പായി ആ വിവാഹം തിരസ്‌ക്കരിക്കുവാനുള്ള അവളുടെ അവകാശം ( Option of puberty ) ഉപയോഗപ്പെടുത്താം
- കുടുംബജീവിത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാരുക,
താഴെസൂചിപ്പിക്കുന്ന ഭര്‍ത്താവിന്റെ പ്രവര്‍ത്തികള്‍ ക്രൂരതയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്
- ഭര്‍ത്താവ് നിത്യവും ദേഹോപദ്രവം ചെയ്യുന്നതുകൊണ്ട് സഹവാസം ദുരിതപൂര്‍ണ്ണമാകുക.
- ഭര്‍ത്താവ് അപയശസ്സുള്ള സ്ത്രീകളുമായി ഇടപഴകുന്നതുമൂലം ദുഷ്‌ക്കീര്‍ത്തിയുണ്ടാക്കുന്ന ജീവിതം നയിക്കുക.
- അസാന്മാര്‍ഗ്ഗീക ജീവിതം നയിക്കുവാനായി ഭാര്യയെ പ്രേരിപ്പിക്കുക.
- ഭാര്യയുടെ സ്വത്തുക്കള്‍ നിയമ വിരുദ്ധമായി അന്യാധീനപ്പെടുത്തുന്നതും സ്വത്തുക്കളില്‍ അവര്‍ക്കുള്ള അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതും.
- ഭാര്യയുടെ മത വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭര്‍ത്താവ് തടസ്സം നില്‍ക്കുന്നത്.
- ഒന്നിലധികം ഭാര്യമാരുള്ള മുസ്ലീം പുരുഷനന്‍ ഏതെങ്കിലും ഒരു ഭാര്യയെ പരിപാലിക്കുന്നതില്‍ വിവേചനം കാണിക്കുകയും തുല്യ പരിഗണന നിക്ഷേധിക്കുകയും ധാര്‍മ്മിക നീതിക്കനുസരിച്ച് പരിപാലിക്കാതിരിക്കുകയും ചെയ്യുന്നത്
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ബോധിപ്പിച്ച് മുസ്ലീംസ്ത്രീക്ക് കോടതി മുഖേന വിവാഹമോചനം തേടാവുന്നതാണ്.
മുസ്ലീ വിവാഹമോചിതരുടെ അവകാശസംരക്ഷണനിയമം
1986 ലെ വിവാഹ മുക്തകളായ മുസ്ലീം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമപ്രകാരം ഇദ്ദ ആചരിക്കുന്ന കാലത്ത് ന്യായുക്തമായ രീതിയില്‍ ചെലവ് ലഭിക്കുന്നതിന് വിവാഹമോചിതരായ സ്ത്രീകള്‍ക്ക് അവകാശമുണ്ട്
ഗര്‍ഭാവസ്ഥയിലാണ് തലാക്ക് ചൊല്ലിയതെങ്കില്‍ കുട്ടിയുടെ ജനനം മുതല്‍ രണ്ട് വര്‍ഷക്കാലം സംരക്ഷണചെലവ് നല്‍കണം
മഹറിന്‍റെ ഓഹരി നല്‍കുവാനുണ്ടെങ്കില്‍ അവ നല്‍കണം. വിവാഹ സമയവും അതിന് ശേഷവും അവര്‍ക്ക് ലഭിച്ചിട്ടുള്ള മറ്റ് സ്വത്തുക്കള്‍ക്കും സമ്മാനങ്ങള്‍ക്കും അര്‍ഹതയുണ്ട്
ഇവ കൂടാതെ മറ്റൊരു വിവാഹം വരെയോ ,മരണം വരെയോ ജീവിക്കേണ്ടതിലേക്ക് ജീവനാംശം കണക്കാക്കി നല്‍കണം.
വേറെ വിവാഹം ചെയ്യാതെ കഴിയുന്ന വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് സ്വന്തമായ ചെലവ് കഴിയുന്നതിന് മാര്‍ഗ്ഗമില്ലെങ്കില്‍ സംരക്ഷണത്തിനായി ബന്ധുക്കളെ സമീപിക്കാനും അതുമെല്ലെങ്കില്‍ വഖഫ് ബോര്‍ഡിനെ സമീപിക്കുവാനും അവകാശമുണ്ട്
കോടതി
മുസ്ലീ സ്ത്രീ വിവാഹമോചനത്തിനായി അതത് ജില്ലകളിലെ കുടുംബ കോടതികളെയാണ് സമീപിക്കേണ്ടത്. മുസ്ലീം വ്യക്തി നിയമപ്രകാരം പില്‍ക്കാല സംരക്ഷണചെലവിനായി സിവില്‍കോടതിയെയും സമീപിക്കാം.
വിവാഹ മോചിതരുടെ അവകാശ സംരക്ഷണനിയമമനുസരിച്ച് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ക്ക് ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടത്. ഇസ്ലാമിക നിയമ പ്രകാരം ദാമ്പത്യ ബന്ധം പുന:സ്ഥാപിക്കാന്‍ കുടുംബകോടതിയെ സമീപിക്കാം.