Home / ആരോഗ്യം / മടി മാറ്റാന്‍

മടി മാറ്റാന്‍

snailturtle“ഭര്‍ത്താവിനു കുളിക്കാന്‍ മടി, ഭാര്യ വിവാഹ മോചനം നേടി” . ഈ അടുത്ത കാലത്ത് കേട്ട വാര്‍ത്തയാണ് അത്. നമുക്ക് കേള്‍ക്കുമ്പോള്‍ രസകരമായി തോന്നിയേക്കാം. പക്ഷെ ഒന്നാലോചിച്ചു നോക്കൂ. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളിലും മടി കുടിയേറിയിട്ടില്ലേ?

നമ്മളെ മുഴുവനായും നശിപ്പിക്കാന്‍ തക്ക ശേഷിയുള്ള ഒന്നാണ് മടി.പല നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്ന ആ സമയം നമ്മള്‍ വെറുതെ പാഴാക്കി കളയുന്നു. ക്രിയാത്മകമായി സമയത്തെ വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. അവിടെയാണ് വിവേകശാലിയായ ഒരു മനുഷ്യനായി നാം മാറുന്നത്.

അല്ലാഹുവേ, ദുഖത്തില്‍ നിന്നും വ്യഥയില്‍ നിന്നും നിന്നില്‍ ഞാന്‍ അഭയം തേടുന്നു, ദൗര്‍ബല്യത്തില്‍ നിന്നും അലസതയില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു അല്ലാഹുവേ, ദുഖത്തില്‍ നിന്നും വിഷമത്തില്‍ നിന്നും നിന്നിലഭയം തേടുന്നു. അശക്തിയില്‍ നിന്നും മടിയില്‍ നിന്നും നിന്നിലഭയം തേടുന്നു. പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും നിന്നിലഭയം തേടുന്നു. കടത്തിന്റെ ആധിക്യത്തില്‍ നിന്നും ആളുകള്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്നും നിന്നിലഭയം തേടുന്നു.എന്ന് പ്രവാചകന്‍ (സ്വ) പ്രാര്‍ഥിച്ചിരുന്നതായി അനസ്(റ)ല്‍ നിന്നും ബുഖാരി ഉദ്ധരിച്ചതായി കാണാം

പലരുടെയും കൂടപ്പിറപ്പായി മാറി മടി എന്നത്. ഒറ്റക്കായിരുന്ന, വിദ്യാര്‍ഥി കാലഘട്ടത്തില്‍ ഉണ്ടാകുന്ന മടി വിദ്യാഭ്യാസത്തെയും മറ്റു സര്‍ഗാത്മക പ്രവൃത്തികളെയും സാരമായി ബാധിക്കും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഒരു ജോലി കിട്ടിക്കഴിഞാലുള്ള മടി. തന്റെ കരിയറില്‍ വളര്‍ച്ച പ്രാപിക്കാന്‍ കഴിയാതെ പോകും.

ഇതില്‍ നിന്നൊക്കെ ഒരുപാട് വ്യത്യസ്തം ആണ് വിവാഹിതരായ ശേഷം ഉള്ള മടി. അത് ഭാര്യയില്‍ ആകട്ടെ, ഭര്‍ത്താവില്‍ ആകട്ടെ. ഉത്തരവാദിത്വങ്ങള്‍ കൂടുന്നത് വിവാഹത്തിനു ശേഷമാണ്. ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം അവളുടെ പ്രധാന ജോലി ഭര്‍ത്താവിനെയും ഭര്‍തൃ ഗൃഹത്തെയും ശുശ്രൂഷിക്കുക എന്നതാണ്. അവളില്‍ മടി ഉണ്ടെങ്കില്‍ ആ കടമകളില്‍ അറിയാതെ വീഴ്ചകള്‍ വരും.

ഭര്‍ത്താവിനാണ് മടി എങ്കിലോ.. അയാള്‍ മുന്‍പ് കഴിഞ്ഞത് പോലെ ഉള്ള അലസമായ ഒന്നിനെപ്പറ്റിയും ആലോചിക്കണ്ടാത്ത ജീവിതം അല്ല ഇപ്പോള്‍. മറിച്ചു അയാള്‍ക്കൊരു കുടുംബം ഉണ്ട്.. ഭാര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുവാനും അവളുടെ ആവശ്യങ്ങള്‍ സാധിക്കുവാനും അവളെ ജോലികളില്‍ സഹായിക്കാനും മടി കാണിക്കുമ്പോള്‍ അവളില്‍ അത് ഇഷ്ടക്കേടും ഉണ്ടാക്കും.

ഇനി രണ്ടു പേരിലും മടി ഉണ്ടായിപ്പോയാല്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ആണ് ഏറെ പ്രയാസപ്പെടുക. കുട്ടികളുടെ കാര്യങ്ങള്‍ അവരുടെ പഠനം ഇതൊക്കെ അവതാളത്തിലാകും.

കുളിക്കാള്‍ മടി, പുറത്തു പോകാന്‍ മടി, അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ മടി, ഭക്ഷണം പാകം ചെയ്യാന്‍ മടി, വീട് വൃത്തിയാക്കാന്‍ മടി, വസ്ത്രം അലക്കാന്‍ മടി, ഭക്ഷണം കഴിക്കാന്‍ പോലും മടി.. ഇത്തരം ഒരുപാട് മടികള്‍ നാം ദൈനം ദിന ജീവിതത്തില്‍ നമ്മളിലോ നമുക്ക് ചുറ്റുമുള്ളവരിലോ കാണുന്നു.

സത്യത്തില്‍ വളരെ ലഘു എന്ന് നമുക്ക് തോന്നിയേക്കാവുന്ന ഇത്തരം ന്യൂനതകള്‍ പക്ഷെ വ്യക്തി ബന്ധങ്ങളില്‍ ആഴത്തിലുള്ള വിള്ളലുകള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഒരു ഭാര്യ / ഭര്‍ത്താവ് ആഗ്രഹിക്കുന്ന , അര്‍ഹിക്കുന്ന നിസാരമായ സംഗതികള്‍ പോലും ഗൌനിക്കാത്ത ഒരു ഇണയെ സ്നേഹിക്കുവാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. ചെറിയ അലസത മതി . അങ്ങിനെ ദാമ്പത്യം പോലും അപകടത്തിലാകും.

മടി ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കൂ..

  • രാത്രികളില്‍ നന്നായി ഉറങ്ങുക. നല്ല ഉറക്കം ലഭിച്ചിട്ടില്ലാ എങ്കില്‍ പകല്‍ മുഴുവനും ക്ഷീണം അനുഭവപ്പെടും. അങ്ങിനെ വരുമ്പോള്‍ നിങ്ങളില്‍ മടി ഉണ്ടാകും. അത് സ്വാഭാവികമാണ്. ശരീരത്തില്‍ ആവശ്യത്തിനു ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ എന്തെങ്കിലും ചെയ്യാനുള്ള ഉന്മേഷവും ഇല്ലാതെയാകും.
  • ധാരാളം പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൊഴുപ്പ് അധികമില്ലാത്ത മാംസവും കഴിക്കുക.ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നത് നിര്‍ത്തുക.അവയെല്ലാം മായം കലര്‍ന്നവ ആയതിനാല്‍ അവ നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും മന്ദിപ്പിക്കും. ഘനീഭവിപ്പിക്കും.
    • ചെയ്യാനുള്ള കാര്യങ്ങള്‍ ഒരു ലിസ്റ്റ് ആക്കുക.അതില്‍ ചെയ്യാനുള്ള ചെറിയ കാര്യങ്ങള്‍ ആദ്യം ചെയ്തു തീര്‍ക്കുക. അവ എളുപ്പത്തില്‍ തീര്‍ക്കുവാന്‍ നിങ്ങള്ക്ക് കഴിയും. ഇനി വലിയ കടമകളെ വിഭജിച്ചു വിഭജിച്ചു പൂര്‍ത്തിയാക്കുക. ആദ്യമേ തന്നെ വലിയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് അതിനു കഴിയില്ലെന്ന തോന്നല്‍ ഉണ്ടാകും. ആ തോന്നല്‍ നിങ്ങളെ തളര്‍ത്തുകയും ചെയ്യും.
    • പ്രയാസകരമായവക്കു പകരം ആയാസകരമായാവ ആദ്യം തിരഞ്ഞെടുക്കുക. പ്രാധാന്യം കൂടുതല്‍ അര്‍ഹിക്കുന്നവ എന്ന നിലയില്‍ ടാസ്ക്കുകളെ ക്രോഡീകരിക്കുക.അതനുസരിച്ചു മുനഗണന കൊടുത്ത് ചെയ്തു തീര്‍ക്കുക.
    • ഇടയ്ക്കിടെ ചെറിയ ഇടവേളകള്‍ എടുക്കുക.എന്തെങ്കിലും ടീവി, പാട്ട് തുടങ്ങിയ വിനോദ ഉപാദികള്‍ സ്വീകരിക്കുന്നതിയം നല്ലത് ദിക്ര്‍ ചോല്ലുന്നതാകും. അല്ലെങ്കില്‍ മനസ്സിനു ശാന്തത നല്‍കുന്ന ഏതെങ്കിലും പുസ്തകം വായിക്കുകയോ ആകാം.

ജീവിതത്തിന്റെ ഉയരങ്ങളിലെത്താന്‍ അള്ളാഹു നമ്മളെല്ലാവര്‍ക്കും തൌഫീക്ക് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.. ..-ആമീന്‍.

Check Also

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. …