Home / നീതിന്യായം / വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല; മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്‌ടര്‍ തിരിച്ചുപിടിച്ചു

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല; മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്‌ടര്‍ തിരിച്ചുപിടിച്ചു

h
കാസര്‍ഗോഡ്‌: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ്‌ കളക്‌ടര്‍ തിരിച്ചു പിടിച്ച്‌ ദമ്പതികള്‍ക്ക്‌ നല്‍കിയത്‌. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007-ലെ നിയമത്തിലെ 23-ാം വകുപ്പ്‌ പ്രകാരമാണ്‌ കളക്‌ടറുടെ ഉത്തരവ്‌.

കാസര്‍ഗോഡ്‌ പാലാവയല്‍ മലാങ്കടവില്‍ പനന്താനത്ത്‌ ഏലിയാമ്മയുടെ മകന്‍ കെ.എം എബ്രഹാമിന്‌ എതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്‌ കളക്‌ടറുടെ നടപടി. ശിഷ്‌ടകാലം സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിലാണ്‌ പാലാവയല്‍ വില്ലേജിലുള്ള 1.80 ഏക്കര്‍ ഭൂമി മകന്‍ എബ്രഹാമിന്‌ ദാനാധാര പ്രകാരം 2012ല്‍ പതിച്ചു നല്‍കിയതെന്ന്‌ മാതാപിതാക്കളായ ഏലിയാമ്മയും ആഗസ്‌തി കാരക്കാട്ടും പരാതിയില്‍ പറയുന്നു. എന്നാല്‍ സ്‌ഥലം രജിസ്‌റ്റര്‍ ചെയ്‌തുനല്‍കിയശേഷം മകന്‍ നിലപാട്‌ മാറ്റിയെന്നും നിരന്തരം മകന്‍ മര്‍ദിച്ചിരുന്നതായും വൃദ്ധ ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നു.

പരാതിയില്‍ വിചാരണ വേളയില്‍ രക്ഷിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ മകന്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ മകന്‌ പതിച്ചുനല്‍കിയ സ്വത്തുക്കള്‍ തിരികെവാങ്ങിനല്‍കണമെന്ന്‌ ദമ്പതികള്‍ ആവശ്യമുന്നയിച്ചു. ഇതോടെയാണ്‌ കളക്‌ടര്‍ ഭൂമി കണ്ടുകെട്ടി മാതാപിതാക്കള്‍ക്ക്‌ നല്‍കാന്‍ ഉത്തരവിട്ടത്‌.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ദാനമായോ, അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും അത്‌ ലഭിച്ചയാള്‍ സംരക്ഷണം നല്‍കാതെയുമിരുന്നാല്‍ അത്തരം കൈമാറ്റങ്ങള്‍ക്ക്‌ നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്ന്‌ കളക്‌ടറുടെ ഉത്തരവില്‍ പറയുന്നു.

Story Dated: Sunday, December 13, 2015 08:09

കാസര്‍ഗോഡ്‌: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ്‌ കളക്‌ടര്‍ തിരിച്ചു പിടിച്ച്‌ ദമ്പതികള്‍ക്ക്‌ നല്‍കിയത്‌. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം ഉറപ്പുവരുത്തുന്ന 2007-ലെ നിയമത്തിലെ 23-ാം വകുപ്പ്‌ പ്രകാരമാണ്‌ കളക്‌ടറുടെ ഉത്തരവ്‌.

കാസര്‍ഗോഡ്‌ പാലാവയല്‍ മലാങ്കടവില്‍ പനന്താനത്ത്‌ ഏലിയാമ്മയുടെ മകന്‍ കെ.എം എബ്രഹാമിന്‌ എതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ്‌ കളക്‌ടറുടെ നടപടി. ശിഷ്‌ടകാലം സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിലാണ്‌ പാലാവയല്‍ വില്ലേജിലുള്ള 1.80 ഏക്കര്‍ ഭൂമി മകന്‍ എബ്രഹാമിന്‌ ദാനാധാര പ്രകാരം 2012ല്‍ പതിച്ചു നല്‍കിയതെന്ന്‌ മാതാപിതാക്കളായ ഏലിയാമ്മയും ആഗസ്‌തി കാരക്കാട്ടും പരാതിയില്‍ പറയുന്നു. എന്നാല്‍ സ്‌ഥലം രജിസ്‌റ്റര്‍ ചെയ്‌തുനല്‍കിയശേഷം മകന്‍ നിലപാട്‌ മാറ്റിയെന്നും നിരന്തരം മകന്‍ മര്‍ദിച്ചിരുന്നതായും വൃദ്ധ ദമ്പതികള്‍ ചൂണ്ടിക്കാണിക്കുന്നു.

പരാതിയില്‍ വിചാരണ വേളയില്‍ രക്ഷിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ മകന്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ മകന്‌ പതിച്ചുനല്‍കിയ സ്വത്തുക്കള്‍ തിരികെവാങ്ങിനല്‍കണമെന്ന്‌ ദമ്പതികള്‍ ആവശ്യമുന്നയിച്ചു. ഇതോടെയാണ്‌ കളക്‌ടര്‍ ഭൂമി കണ്ടുകെട്ടി മാതാപിതാക്കള്‍ക്ക്‌ നല്‍കാന്‍ ഉത്തരവിട്ടത്‌.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ദാനമായോ, അല്ലാതെയോ അവരുടെ ഭൂസ്വത്തുക്കള്‍ കൈമാറുകയും അത്‌ ലഭിച്ചയാള്‍ സംരക്ഷണം നല്‍കാതെയുമിരുന്നാല്‍ അത്തരം കൈമാറ്റങ്ങള്‍ക്ക്‌ നിയമപ്രാബല്യം ഉണ്ടായിരിക്കില്ലെന്ന്‌ കളക്‌ടറുടെ ഉത്തരവില്‍ പറയുന്നു. പരാതിക്കാര്‍ക്ക്‌ വേണ്ടി അഭിഭാഷകനായ ഷാജി കമ്മാടം ഹാജരായി.

– See more at: http://www.mangalam.com/latest-news/386948#sthash.4iNPKfc9.fwaNOhJ4.dpuf

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …