Home / നീതിന്യായം / തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന ഈ രീതിയിൽ ഉള്ള വിവാഹമോചനത്തിന് ഭർത്താവിന് ഏകപക്ഷീയമായുള്ള അവകാശമുണ്ട്.

എന്നാൽ മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ തലാഖിനു സമാനമായ അവകാശമില്ല എന്നും അഭിപ്രായമുണ്ട്. (Reference: Book “The question of protection of Muslim Personal Law” (Urdu) by Shri Mahamood Thahir).

പക്ഷെ, ഒരു മുസ്ലീം ഭാര്യ / സ്ത്രീ മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവളുടെ ഭർത്താവുമായുള്ള അവളുടെ ദാമ്പത്യം യാന്ത്രികമായി പിരിയും. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ, സ്ത്രീകൾ ഇസ്‌ലാമിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്തു വിവാഹബന്ധം വേർപെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഖുറാൻ ആധാരമാക്കി,ചില പണ്ഡിതർ പറയുന്നത്, ഭർത്താക്കന്മാർ ഏകപക്ഷീയമായി തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നത്തിനു സമാനമായ അവകാശം (ഖുല) ഭാര്യമാർക്കും ഉണ്ടെന്നാണ്.

And women have rights similar to those against them in just manner.” (2 : 228) “Then if you fear that they cannot keep within the limits of Allah, there is no blame on them for what she gives up to become free thereby“. (2 : 229)

തലാഖിനു സമാനമായി, ഭാര്യക്ക് വിവാഹ ബന്ധം വേർപെടുത്താവാൻ ഖുല എന്ന രീതി ഉപയോഗിക്കാം. ഖുല ഉപയോഗിക്കുന്നതിന് ബന്ധം വേർപെടുത്താവാനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നാണ് നിരീക്ഷണം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ഒരു മുസ്ലീം ഭാര്യ, ഭർത്താവുമായുള്ള വിവാഹം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ തലാഖ് ആവശ്യപ്പെടണം. ഭർത്താവ് വിസമ്മതിച്ചാൽ അവൾ ഖാസിയെയോ കോടതിയെയോ സമീപിക്കണം. അതായത്, തലാഖിനു സമാനമല്ല എന്നർത്ഥം. ഇത് സ്ത്രീകളുടെ വിവാഹമോചനം കൂടുതൽ ബുദ്ദിമുട്ടുള്ളതാക്കുന്നു.

ഇങ്ങനെ പല വിധ വ്യത്യസ്ത സാഹചര്യങ്ങൾ നിലനിന്ന സന്ദർഭത്തിൽ ആണ് Dissolution of Muslim Marriage Act -1939 നിലവിൽ വന്നത്.

K.C.Moyin v. Nafeesa & Others [1972 KLT 785]

കോടതി ബാഹ്യമായി വിവാഹ മോചനം നേടാനുള്ള മുസ്ലിം സ്ത്രീയുടെ അവകാശം പരിശോധിച്ച കേസ് ആണ് K.C.Moyin v. Nafeesa & Others.

Whether a Muslim woman can repudiate her marriage without the provisions of the Dissolution of Muslim Marriages Act 1939?

Judge V. Khalid: “My reply is in the negative. According to me, under no circumstances can a Muslim marriage be dissolved at the instance of the wife, except in accordance with the provisions of the Act.” (para 1)

“The only occasion when a wife can perhaps resort to repudiation without intervention of Court is while pronouncing Talak-i-Tafweez, which is a divorce effected by the wife on the strength of a delegation toy the husband contingent on the happening of an event or subject to other reasonable conditions not opposed to the principles of Muslim Law.”

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായ വിവാഹമോചനം തേടാനാവില്ലെന്ന വിധിയാണ് ഈ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ചത്. സാമാന്യ പൊതുബോധത്തിന് അനുസരിച്ചിട്ടുള്ള വിധിയായിരുന്നു – വിവാഹമോചന അവകാശത്തിൽ സ്ത്രീ പുരുഷ അസമത്വം സൃഷ്‌ടിച്ച ഒരു വിധിയായിരുന്നു..

ചരിത്ര വിധി – 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതി

മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ടു ചരിത്രപ്രധാനമായ വിധിയാണ് 2021 ഏപ്രിൽ 13ന് കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായത്. മുസ്ലീം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് ഏകപക്ഷീയമായി ഖുല ഉപയോഗിച്ച് (കോടതി മുഖേന അല്ലാതെ) വിവാഹമോചനം നേടാൻ സാധിക്കും. അതായത് ഭർത്താവ് തലാഖ് ഉപയോഗിച്ച് ഏകപക്ഷീയമായി പ്രത്യേക കാരണം ഒന്നും ബോധിപ്പിക്കാതെ, വിവാഹം മോചനം നേടുന്നതിന് സമാനമായ അവകാശം സ്ത്രീക്കും ഈ വിധിയിലൂടെ ലഭിക്കുന്നു.

ഹർജിക്കാരുടെ വാദം – ഹർജിക്കാർ തലാഖിന് സമാനമായി ഖുല ഉപയോഗിക്കുന്നതിനെ എതിർത്തു. ഖുല ഉപയോഗിച്ച് മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടണമെങ്കിൽ, ഭർത്താവിൽ നിന്നും തലാഖ് ആവശ്യപ്പെടുക. ഭർത്താവ് വിസമ്മതിച്ചാൽ അവർ ഖാസിയെ (qadi / qazi) കൊണ്ടോ കോടതി വഴിയോ വിവാഹമോചനം നേടണം. ഭാര്യക്ക് തലാഖ് ആവശ്യപെടാമെങ്കിലും, പുരുഷൻ തലാഖ് ഉപയോഗിക്കുന്നത് പോലെ ഏകപക്ഷീയമായി ഭാര്യയ്ക്ക് വിവാഹമോചനം (ഖുല) സാധ്യമല്ല.എന്നാണ് വാദിച്ചത്. വിശ്വാസ ആചാര വിഷയത്തിൽ പണ്ഡിതർ ആണ് തീർപ്പു കല്പിക്കേണ്ടതെന്നും, കോടതിക്ക് ഇടപെടാൻ പരിധിയുണ്ടെന്നും വാദിച്ചു. ലോകത്തൊരിടത്തും മുസ്ലിം ഭാര്യക്ക് ഇത്തരത്തിൽ ഏകപക്ഷീയമായി വിവാഹമോചനം സാധ്യമല്ലെന്ന് വാദം ഉണ്ടായി. എന്നാൽ ഈ വാദങ്ങൾ കോടതി സ്വീകരിച്ചില്ല.

Dissolution of Muslim Marriage ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരമല്ലാതെ മറ്റൊരു മാർഗത്തിലൂടെ മുസ്ലീം സ്ത്രീക്ക് വിവാഹമോചനം തേടാനാവില്ലെന്ന K.C.Moyin v. Nafeesa & Others കേസിലെ വിധിയാണ് 49 വര്‍ഷമായി ഇവിടെ നിലനിന്നിരുന്നത് – .ഈ വിധിന്യായമാണ് കോടതി പുനഃ പരിശോധിച്ചത്. ഈ വിധിയിലൂടെ, മുസ്ലിം ഭാര്യമാർക്ക് തലാഖിനു സമാനമായ, ഖുല എന്ന വിവാഹമോചനം രീതി, കോടതിക്ക് പുറത്തു, ഭർത്താവിന്റെ സമ്മതം ഇല്ലാതെ തന്നെ – ഉപയോഗിച്ച് വിവാഹമോചനം നേടുന്നതിനു പൂർണ്ണമായ അവകാശം ലഭിക്കുന്നു.

കോടതി ഇപ്പോൾ പുതുതായി അനുവദിച്ചു നൽകിയ വിവാഹ മോചന രീതി മുസ്ലീം സമൂഹത്തിൽ പ്രചാരത്തിൽ ഉള്ളത് തന്നെയായിരുന്നു എന്നൊരു വാദമുണ്ട്. എന്നാൽ, ഭർത്താവിന്റെ സമ്മതം ഇല്ലാതെ, വിവാഹമോചനം സാധ്യമല്ല എന്നതായിരുന്നു ഇസ്ലാം പണ്ഡിതരുടെ നിലപാട്. അതുകൊണ്ടു തന്നെ സ്വീകാര്യത സംബന്ധിച്ചും നിയമപരമായ പ്രശ്‌നമുള്ളതിനാലും അത് മറികടക്കുന്നതിനു പരസ്പര സമ്മത പ്രകാരം വിവാഹ മോചനം ചെയ്തു എന്ന രീതിയിൽ രേഖയുണ്ടാക്കുകയാണ് ചെയ്തു പോന്നിരുന്നത്.

ഭാര്യക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്. ഭർത്താവിനു ത്വലാഖ് പോലെ തന്നെ ഭാര്യക്ക് ഏകപക്ഷീയമായുള്ള അവകാശമാണ് ഖുല എന്നു കോടതി വ്യക്തമാക്കുന്നുണ്ട്. ഇതു ഉപയോഗിക്കാൻ കാരണങ്ങൾ ബോധിപ്പിക്കണമെന്നു നിർബന്ധമില്ല. ഖുല ചെയ്യുമ്പോൾ ഭർത്താവിന്റെ അനുമതി വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് കോടതി നിരീക്ഷിക്കുന്നു.

എന്നാൽ ഭർത്താവ് അനുമതി നൽകാതെ ഭാര്യക്ക് ഖുൽഅ് ചെയ്യാൻ സാധിക്കാതെ വരുന്നത് ഈ രീതിയുടെ അടിസ്ഥാനത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഭർത്താവിന്റെ സമ്മതം ഖുൽഇന് വേണ്ടതില്ല എന്ന നിഗമനത്തിലാണ് കോടതി എത്തിചേരുന്നത്. ഭാര്യക്ക് നൽകിയ മഹർ തിരികെ ലഭിക്കാൻ ഭർത്താവിന് അവകാശമുണ്ട്.

ഭാര്യ ചെയ്യേണ്ട നടപടി ക്രമങ്ങൾ

1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം (Declaration).
2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ (മഹർ) തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം. (Offer)
3) കൃത്യമായ അനുരജ്ഞന ചർച്ചകൾ (Reconciliation) നടന്നിട്ടുണ്ടാവണം.

റഫറൻസ്: https://www.livelaw.in/pdf_upload/2124000093620212-441727.pdf

Check Also

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല; മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്‌ടര്‍ തിരിച്ചുപിടിച്ചു

കാസര്‍ഗോഡ്‌: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ്‌ …