Home / ചോദ്യോത്തരങ്ങൾ / വിവാഹം ചെയ്യാനുദ്ദേശിക്കുന്നവളെ കാണുന്നതിനെകുറിച്ച് ഒരു വിശദീകരണം?

വിവാഹം ചെയ്യാനുദ്ദേശിക്കുന്നവളെ കാണുന്നതിനെകുറിച്ച് ഒരു വിശദീകരണം?

pardhaജാബിര്‍ (റ)വില്‍നിന്നുദ്ധരിക്കുന്നു.നബി(സ) പറഞ്ഞു: വിവാഹത്തിനുദ്ദേശിക്കുന്നവളെ ആ ലക്ഷ്യത്തിന് വേണ്ടി  സാധിക്കുമെങ്കില്‍ കാണാവുന്നതാണ്.അങ്ങിനെ ഞാന്‍ ബനൂ സല്‍മ ഗോത്രത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ  വിവാഹാന്വേഷണം നടത്തി. ഒരു ഈത്തപ്പനമരത്തിന്റെ മുരട്ടില്‍ ഒളിഞ്ഞിരുന്നുകൊണ്ട് വിവാഹം ചെയ്യാന്‍ വേണ്ടി കാണുകയും ഞാന്‍ അവളെ വിവാഹം കഴിക്കുകയും ചെയ്തു. (അബൂ ദാവൂദ് 2:228, മുസ്‌നദ് അഹ്മ്മദ് 3;334).

സ്ത്രീ സാധാരണയായി വെളിവാക്കുന്ന ഭാഗങ്ങളെല്ലാം കാണാവുന്നതാണ്. ഇത് കാണുന്നത് അവളും കുടുംബവും അറിയാതെയും അവളുടെ സമ്മതം ഇല്ലാതെയും ആകാവുന്നതാണ്. അവള്‍ക്കും ഈ രീതി സ്വീകരിക്കുന്നതില്‍ തെറ്റില്ല. കണ്ടിട്ട് തൃപ്തിപ്പെട്ടില്ലെങ്കില്‍ അതിന്റെ കാരണം വെളിപ്പെടുത്താതിരിക്കുകയാണ് വേണ്ടത്. വിവാഹം, മുലകുടി, വംശം, ആദിയായ ബന്ധങ്ങളാല്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്തവന് അവന്‍ പാപിയോ അമുസ്ലിമോ ആയിരുന്നാല്‍ പോലും  വിവാഹ നിരോധനത്തില്‍ ഉള്‍പെട്ടവളെ കാണാവുന്നതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍