Home / ചോദ്യോത്തരങ്ങൾ / കൂട്ടമായി കാണുന്നതിന്റെ മതവിധി?

കൂട്ടമായി കാണുന്നതിന്റെ മതവിധി?

muslimgവിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീക്കും പുരുഷനും മാത്രമേ കാണുന്നതിനനുമതിയുള്ളൂ. സൂക്ഷ്മ പരിശോധന നടത്തണമെന്നുണ്ടെങ്കില്‍ അത് സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്. നബി (സ) ന്യൂനതകള്‍ പരിശോധിക്കുവാനായി സ്ത്രീകളെ പറഞ്ഞയച്ചിരുന്നു. ഈ ആവശ്യാര്‍ത്ഥം അവര്‍ രണ്ട് പേരും വിവാഹ ബന്ധം നിഷിദ്ധമായവന്റെ സാനിധ്യത്തില്‍ മാത്രമേ  ഒറ്റക്കാകുവാന്‍ പാടുള്ളൂ. കാരണം അവിടെ മൂന്നാമനായി പിശാചുണ്ടായിരിക്കുമെന്ന് ഓര്‍ക്കുക. (ബുഖാരി നികാഹ് 7:48).

ഫോട്ടോ കൈമാറുന്നത് നേരിട്ടുള്ള കാഴ്ച്ചയോളം ഉപകാരപ്പെടുന്നതല്ല. എങ്കിലും അത് ദുരുപയോഗം ചെയ്യുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം കൈമാറാവുന്നതാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍