Home / ചോദ്യോത്തരങ്ങൾ / സ്ത്രീയുടെ സമ്മതം വിവാഹത്തില്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ടോ?

സ്ത്രീയുടെ സമ്മതം വിവാഹത്തില്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ടോ?

yesഇസ്ലാമിക വിവാഹത്തിന് സ്ത്രിയുടെ മാത്രമല്ല പുരുഷന്റെയും സമ്മതം ഒരു നിബന്ധനയാണ്. പുരുഷന്റെ സമ്മതം നികാഹുമായി അവന്‍ ഏര്‍പ്പെടല്‍ കൊണ്ടു തന്നെ ലഭിക്കുന്നതാണ്. സ്ത്രിയുടെ സമ്മതമാകട്ടെ അത് തന്റെ രക്ഷിതാവിനെ ബോധ്യപ്പെടുത്തല്‍ കൊണ്ട് മാത്രമേ ലഭിക്കുകയുള്ളൂ.

അബൂ ഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു: വിധവ കൂടിയാലോചനക്ക് ശേഷവും കന്യക അനുവാദത്തിന് ശേഷവുമല്ലാതെ വിവാഹം ചെയ്യപ്പെടാവതല്ല. അനുവാദം എങ്ങിനെയാണ് (ലഭിക്കുക) നബിയേ? നബി (സ)പറഞ്ഞു അത് അവളുടെ മൗനം കൊണ്ടായിരിക്കും. (ബുഖാരി നികാഹ് നമ്പര്‍ 1536,മുസ്ലിം നികാഹ് 64, മുസ്‌നദ് 2:434). ഖന്‍സാഇനെ തന്റെ പിതാവ് രണ്ടാമത് വിവാഹം ചെയ്തു കൊടുത്തു. അതവര്‍ വെറുത്തു. നബി(സ) യെ സമീപിച്ചപ്പോള്‍ ആ വിവാഹം നബി (സ) ദുര്‍ബലപ്പെടുത്തി. (ബുഖാരി നികാഹ് നമ്പര്‍ : 5138) മധുവിധു നടക്കുന്നതിന് മുമ്പ് മേല്‍പറഞ്ഞ സമ്മതത്തിന്റെ കാര്യത്തില്‍ തര്‍ക്കിച്ചാല്‍ അവിടെ വധുവിന്റെ വാക്ക് എന്താണോ അതിനായിരിക്കും പ്രാബല്യം. സംയോഗം മൂലം കന്യകത്വം നീങ്ങിയവളെ വ്യക്തമായ സമ്മതത്തോട് കൂടിയല്ലാതെ വിവാഹം ചെയ്ത്‌ കൊടുക്കാന്‍ പാടില്ല. സംയോഗം വ്യഭിചാര മാര്‍ഗ്ഗത്തില്‍ സംഭവിച്ചതായാലും ശരി. (ഫത്ഹുല്‍മുഈന്‍ – 3:302.)

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍