Home / ചോദ്യോത്തരങ്ങൾ / അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് അനുവാദം വാങ്ങേണ്ടതുണ്ടോ ?

അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് അനുവാദം വാങ്ങേണ്ടതുണ്ടോ ?

flowerഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്, നബി(സ) പറഞ്ഞു : വിധവ അവള്‍ തന്നെ തീരുമാനിക്കണം, കന്യക കൂടിയാലോചിക്കപ്പെടണം, അനാഥ അവളോടും കൂടിയാലോചിക്കണം. അവളുടെ മൗനം അവളുടെ സമ്മതം ആയിരിക്കും .(അബുദാവൂദ്-2:233, നസാഈ 6:69,ദാറഖുത്‌നി 3:239)

വിധവ ചെറിയ പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ സമ്മതം വേണമെന്ന് ശാഫിഈ (റ) വും വേണ്ടെന്ന് മാലിക് (റ) വും പറഞ്ഞിട്ടുണ്ട്. കന്യകത്വം നഷ്ടപ്പെട്ടത് തെറ്റായ വഴിയിലൂടെയാണെങ്കില്‍ വിവാഹ കാര്യത്തില്‍ അവള്‍ കന്യകയായിത്തന്നെ കണക്കാക്കപ്പെടും. എന്നാല്‍ ചെറിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അവരുടെ അനുവാദമില്ലാതെത്തന്നെ വലിയ്യിന് വിവാഹം ചെയ്ത് കൊടുക്കാവുന്നതാണ്. അനാഥയെ പ്രായപൂര്‍ത്തിക്ക് മുമ്പ് വിവാഹം ചെയ്തുകൊടുക്കാം. പ്രായപൂര്‍ത്തിക്ക്  ശേഷം അവള്‍ക്കത് നിലനിര്‍ത്തുന്നതിനും വേണ്ടെന്ന് വെക്കുന്നതിനും അവകാശമുണ്ട്. ആയിശ(റ) അഹ്മദ്, അബൂഹനീഫ എന്നിവരുടെയെല്ലാം നിലപാടാണത്. (ഫിക്ഹുസുന്ന 2:460).

പെണ്‍മക്കളുടെ വിവാഹത്തിന് ഉമ്മമാരുടെ സമ്മതം നല്ലതാണ്.കാരണം നബി (സ) പറഞ്ഞിട്ടുണ്ട്: സ്ത്രീകളോട് അവരുടെ പെണ്‍മക്കളുടെ വിവാഹം വിഷയത്തില്‍ കൂടിയാലോചിക്കുക എന്ന്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍