Home / ചോദ്യോത്തരങ്ങൾ / നികാഹിനെ സ്ത്രീയിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമെന്ത്?

നികാഹിനെ സ്ത്രീയിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമെന്ത്?

quranനബി (സ) യുടെ  കാലത്തുണ്ടായ ഒരു സംഭവം പറയാം. മഅ്ഖല്ബ്‌നുയസാര്‍ (റ)ന്റെ ത്വലാഖ് ചൊല്ലപ്പെട്ട സഹോദരിയെ ഇദ്ദ: കഴിഞ്ഞ് വീണ്ടും നികാഹ് ചെയ്തു കൊണ്ട് മടക്കിയെടുക്കുവാന്‍ ഭര്‍ത്താവ് താല്‍പര്യം അറിയിച്ചു. പക്ഷെ സഹോദരന്‍ അത് നിഷ്‌കരുണം നിരസിച്ചു. നിങ്ങള്‍ സ്ത്രീകളെ ത്വലാഖ് നടത്തിയിട്ട് അവരുടെ ഇദ്ദ: പ്രാപിച്ചാല്‍ അവരുടെ ഭര്‍ത്താക്കളെ സദാചാരമര്യാദ പ്രകാരം പരസ്പരം തൃപ്തിപ്പെട്ടാല്‍ അവര്‍ വിവാഹം ചെയ്യുന്നതില്‍ നിന്ന് നിങ്ങളവരെ മുടക്കിയിടരുത് എന്ന സൂറത്ത് ബഖറയിലെ 232-ാം വചനം എന്റെ ആ വിഷയത്തിലാണ് അവതരിച്ചത്. (ബുഖാരി, തുര്‍മുദി, അബൂദാവൂദ്).

അപ്പോള്‍ സദാചാര മര്യാദക്കനുസരിച്ച് പരസ്പരം തൃപ്തി തോന്നിയ മുന്‍ ഭര്‍ത്താക്കളാകട്ടെ അല്ലാത്തവരാകട്ടെ വിവാഹം കഴിക്കുന്നതിന് സ്ത്രീകളെ അനുവദിക്കാതെ അവരെ കുരുക്കിയിടരുത് എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്.  എന്നല്ലാതെ എല്ലാ സദാചാര മര്യാദകളെയും അതിര്‍ ലംഘിച്ച് തനിക്ക് തോന്നിയ പുരുഷനെ വിവാഹം ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല അത് നല്‍കുന്നത്. അങ്ങിനെയായിരുന്നെങ്കില്‍ പിന്നെ രക്ഷിതാക്കളായ  നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല എന്നൊരു വിശദീകരണം ഖുര്‍ആന്‍ പറയേണ്ടിയിരുന്നു. ഇത് സംബന്ധിച്ച് നബി വചനങ്ങള്‍ ധാരാളമായി സ്ഥിരപ്പെട്ടിട്ടുള്ള നിലക്ക് പ്രത്യേകിച്ചും.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍