Home / ചോദ്യോത്തരങ്ങൾ / അമുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ മാത്രം മുസ്ലിമതായി, അവളുടെ വലിയ്യ് ആരായിരിക്കും?

അമുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ മാത്രം മുസ്ലിമതായി, അവളുടെ വലിയ്യ് ആരായിരിക്കും?

flowerവലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്,  അബൂ ഹനീഫ, ശാഫിഈ (റ) (ഒരഭിപ്രായമനുസരിച്ച്) പറഞ്ഞിരിക്കുന്നത്. അമുസ്ലിം സ്ത്രീക്ക് മുസ്ലിം പുരുഷന്‍ വലിയ്യാകാന്‍ പാടില്ല. (അല്‍ -ഉമ്മ് 2- 165, ഫിക്ഹുസ്സുന്ന 2:447). വലിയ്യുകള്‍ വധൂവരന്‍മാരുടെ ഗുണദോഷങ്ങളെ വക തിരിച്ചറിയുവാനുള്ള കഴിവിനെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള രോഗ ബാധിതരോ ആലോചനാ ശക്തി ക്ഷയിച്ചവരോ  ആണെങ്കില്‍ അകന്ന കൈക്കാരാണ് സ്ത്രീയെ വിവാഹം ചെയ്ത് കൊടുക്കേണ്ടത്. (ഫത്ഹുല്‍ മുഈന്‍ 3:299)

മുകളിൽ  പറഞ്ഞ നിബന്ധനകളൊത്ത ആര്‍ക്കും  അവളുടെ വലിയ്യാകാം. പക്ഷെ  കാര്യങ്ങള്‍ വിലയിരുത്തി അവള്‍ മുസ്ലിമത്താണെന്ന്  ഔദ്യോഗികമായി പ്രഖ്യാപിക്കാനധികാരമുള്ള മഊനത്തുല്‍ ഇസ്ലാം സഭ, തര്‍ബിയത്തുല്‍ ഇസ്ലാം പോലുള്ള  സ്ഥാപന മേധാവികളോ അല്ലെങ്കില്‍ മഹല്ല് ഖാളിമാരോ, വലിയ്യാവുന്നതായിരിക്കും സുരക്ഷിതത്വത്തിന് കൂടുതല്‍  സഹായകരമാകുക, ഇനി  അഭിപ്രായ ഭിന്നത ഉണ്ടായാല്‍ അവിടത്തെ ഭരണാധികാരിയാരോ അയാളായിരിക്കും വലിയ്യില്ലാത്തവര്‍ക്കെല്ലാം  വലിയ്യ്. (അബൂ ദാവൂദ് 2:229, തുര്‍മുദി നികാഹ് 1102, ഇബ്‌നുമാജ 1:605).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍