Home / ചോദ്യോത്തരങ്ങൾ / വിവാഹത്തില്‍ മഹ്‌റിന്റെ പ്രാധാന്യം വിശദമാക്കുമല്ലോ?

വിവാഹത്തില്‍ മഹ്‌റിന്റെ പ്രാധാന്യം വിശദമാക്കുമല്ലോ?

important-noteനബി (സ) യുമായി ബന്ധപ്പെട്ടൊരു സംഭവം പറയാം. മഹ്‌റിന്റെ അനിവാര്യതയെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും അത് വ്യക്തമാക്കുന്നുണ്ട്. സഹ്‌ല്ബ്‌നു സഅ്ദ്സ്സാ ഇദിയില്‍ നിന്ന്: ഒരു സ്ത്രീ വിവാഹാഭ്യാര്‍ത്ഥനയുമായി നബി(സ) യെ സമീപിച്ചു. പക്ഷെ നബി(സ) വിവാഹം ചെയ്യാന്‍ തയ്യാറായില്ല. ഈ രംഗം കണ്ട ഒരു സ്വഹാബി നബി(സ)യോട് പറഞ്ഞു. അവളെ എനിക്ക് വിവാഹം ചെയ്ത് തരിക. നബി(സ) ചോദിച്ചു നിന്റെ കയ്യില്‍ എന്തുണ്ട്? ഒന്നുമില്ല, നബി(സ) പറഞ്ഞു: ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും? അദ്ദേഹം വീട്ടില്‍ ചെന്ന്  പരിശോധിച്ച്  തിരിച്ച് വന്ന് കൊണ്ട് പറഞ്ഞു. ഒന്നുമില്ല നബിയേ! പക്ഷെ എന്റെ ഈ തുണി അതിന്റെ പകുതി അവള്‍ക്ക് കൊടുക്കാം. അപ്പോള്‍ നബി(സ) പറഞ്ഞു. നിന്റെ ഈ തുണി കൊണ്ട് എന്ത് ചെയ്യാനാണ്? അത് അവളെ ധരിപ്പിച്ചാല്‍ അവള്‍ക്കത് മതിയാകുന്നതല്ല. നീ ധരിച്ചാലും അങ്ങിനെ തന്നെ. ഇത്രയും കേട്ടതോടെ അയാള്‍ വളരെ നിരാശനായി. സ്ഥലം വിട്ടു. നബി (സ) അയാളെ മടക്കി വിളിച്ചു കൊണ്ട് ചോദിച്ചു നിനക്ക് ഖുര്‍ആനില്‍ നിന്ന് വല്ലതും അറിയാമോ? അറിയാം ഇന്നിന്ന സൂറത്തുകളെല്ലാം അറിയാം. മനഃപാഠം അറിയുമോ? അറിയാം. എന്നാല്‍ ഖുര്‍ആന്‍ (മഹ്‌റായി) ക്കൊണ്ടിതാ അവളെ നിനക്ക് ഞാന്‍ ഉടമപ്പെടുത്തിത്തരുന്നു. (ബുഖാരി നികാഹ് – നമ്പര്‍ 5087, മുസ്ലിം നികാഹ് 76).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍