Home / ചോദ്യോത്തരങ്ങൾ / മഹ്‌റ് എത്രയാണ് നല്‍കേണ്ടത്. കൃത്യമായ ഒരു മാര്‍ഗ്ഗരേഖ തരാമോ?

മഹ്‌റ് എത്രയാണ് നല്‍കേണ്ടത്. കൃത്യമായ ഒരു മാര്‍ഗ്ഗരേഖ തരാമോ?

maharqപറയാം, മഹ്‌റിന്റെ അളവും തോതും ചര്‍ച്ച ചെയ്ത പണ്ഡിതന്‍മാരെല്ലാം മഹ്‌റ് മിസ്‌ല്  അഥവാ തുല്യമായ വിവാഹമൂല്യം എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. (മത്‌നുല്‍ ഗായത്ത് പേ: 60, ഖാളി അബുശുജാഅ്) വധുവിന്റെ വയസ്സ്, സൗന്ദര്യം, സമ്പത്ത്, തന്റേടം  പോലുള്ള വിശേഷണങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള അളവ് എന്നാണതിന്റെ വിവക്ഷ. (ഫിക്ഹുസ്സുന്ന 2:487).

പാവപ്പെട്ടവരാണെങ്കില്‍ അതനുസരിച്ചും കഴിവുള്ളവരാണെങ്കില്‍ അതനുസരിച്ചും കൊടുക്കുക. നബി (സ) കൊടുത്ത മഹ്‌റുകള്‍ വ്യത്യസ്തങ്ങളായിരുന്നു. മഹ്‌റ് തിട്ടപ്പെടുത്തിക്കഴിഞ്ഞാലും  ഇരുകൂട്ടരും തൃപ്തിപ്പെട്ടുക്കൊണ്ട് അതില്‍ വിട്ടുവീഴ്ച്ച ആവാം. മുഴുവനുമോ ഏതാനും ഭാഗമോ ഭാര്യ സന്തോഷപൂര്‍വ്വം  വിട്ടുകൊടുക്കുന്ന പക്ഷം അതനുഭവിക്കാന്‍ ഭര്‍ത്താവിനനുവാദമുണ്ട്. നിശ്ചയിച്ചതിലും കൂടുതല്‍ കൊടുക്കുന്നുവെങ്കില്‍ അത് ഭാര്യമാര്‍ക്കും അനുഭവിക്കാന്‍ അനുവാദമുണ്ട്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍