ഇബ്‌നു മസ്ഊദിനോട് ഒരാള്‍ ചോദിച്ചതായി ഇങ്ങിനെ വന്നിരിക്കുന്നു. മഹ്‌റ് നിര്‍ണ്ണയിക്കാതെ വിവാഹം ചെയ്തു. വീടു കൂടുന്നതിന് മുമ്പേ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. (എന്താണ് അവള്‍ക്ക് ലഭിക്കുക) ഇബ്‌നു മസ്ഊദ് മറുപടി പറഞ്ഞു. കുറഞ്ഞുവെന്നോ ഏറിപ്പോയെന്നോ വരാത്ത നിലക്കുള്ളതും അവളെപ്പോലുള്ളവര്‍ക്കെന്ത് ലഭിക്കുമോ ആ നിലക്കുള്ളതും അവള്‍ക്ക് ലഭിക്കേണ്ടതാണ്. അവള്‍ക്ക് ഇദ്ദയുണ്ട് (ഭര്‍ത്താവ് മരിച്ച) അനന്തരാവകാശവുമുണ്ടായിരിക്കും. (അബൂദാവൂദ് 237, തുര്‍മുദി നികാഹ് നമ്പര്‍: 1145, നസാഈ 6:100 ഇബ്‌നുമാജ 1:609, മുസ്‌നദ് അഹ്മദ് 1: 447. നൈലുല്‍ അൗത്താര്‍ 6:318). വിവാഹ വേളയില്‍ നിശ്ചയിച്ച മഹ്‌റിന്റെ എണ്ണത്തെക്കുറിച്ച് വധൂവരന്‍മാര്‍ തമ്മില്‍ തര്‍ക്കിച്ചാല്‍ അവര്‍ അന്യോന്യം സത്യം ചെയ്യേണ്ടതാകുന്നു. അപ്പോള്‍ നിശ്ചയിച്ച മഹ്‌റ് ദുര്‍ബലപ്പെടുകയും തുല്യ മഹ്‌റ് സ്ഥിരപ്പെടുകയും ചെയ്യും. (ഫത്ഹുല്‍ മുഈന്‍ 3:345).
Home / ചോദ്യോത്തരങ്ങൾ / മഹ്‌റിന്റെ അളവ് നിശ്ചയിക്കാതെ വിവാഹം ചെയ്തു. വീടു കൂടുന്നതിന്ന് മുമ്പെ ഭര്‍ത്താവ് മരിച്ചു. അവള്‍ക്കെന്താണ് ലഭിക്കുക?
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍