Home / ചോദ്യോത്തരങ്ങൾ / മഹ്‌റിന്റെ അളവ് കൂടിവരുന്നു, അത് യുവാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു, എന്താണ് പരിഹാരം?

മഹ്‌റിന്റെ അളവ് കൂടിവരുന്നു, അത് യുവാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു, എന്താണ് പരിഹാരം?

investorsense_goldമഹ്‌റിന്റെ കാര്യത്തില്‍ പൊങ്ങച്ചം കാണിക്കുന്ന വരനെയും മഹ്‌റിന് വേണ്ടി വിലപേശുന്ന വധുവിനെയും  ആ ദുസ്സ്വഭാവത്തില്‍ നിന്ന്  പിന്തിരിപ്പിക്കേണ്ടതാണ്. ആയിശ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് നബി(സ)പറഞ്ഞു. ഏറ്റവും ബര്‍ക്കത്തുള്ള വിവാഹം ചിലവ് കുറഞ്ഞ വിവാഹമാകുന്നു. (മുസ്‌നദ് അഹ്മദ് 6:82) ചിലവിന്റെ ഏറ്റകുറച്ചില്‍ ആപേക്ഷികമാണെന്ന്  മനസ്സിലാക്കണം. കൂടുതല്‍ മഹ്‌റ് കൊടുക്കാന്‍ കഴിയാത്തവരുണ്ടെന്ന് കരുതി കഴിവുള്ളവര്‍ കഴിവനുസരിച്ച് കൊടുക്കുന്നതിനെ തെറ്റായി കാണേണ്ടതില്ല. കുടിലില്‍ താമസിക്കുന്നവരുണ്ടെന്ന് കരുതി അത്യാവശ്യ സൗകര്യങ്ങളുള്ള വീട്ടില്‍  താമസിക്കുന്നത് തെറ്റല്ലല്ലോ.

”നീ  അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഒരു കൂമ്പാരം തന്നെ കൊടുത്താലും” എന്ന് മഹ്‌റിനെ സംബന്ധിച്ച്  ഖുര്‍ആന്‍ (നിസാഅ്: 20) പറഞ്ഞത് എത്രയധികം കൊടുക്കുന്നതും തെറ്റല്ലെന്നതിലേക്കാണല്ലോ സൂചന. (ബിദായ:2:14 കാണുക) ഈ വിഷയത്തില്‍ യുവാക്കള്‍ നേരിടുന്ന പ്രയാസത്തിന് പ്രതിവിധി ഉത്തരത്തിന്റെ ആദ്യത്തില്‍ പറഞ്ഞു. സാമ്പത്തിക കഴിവ് കുറഞ്ഞവനാണ് വരന്‍ എങ്കില്‍ മഹ്‌റ്  നല്‍കാന്‍ അവനെ സഹായിക്കുകയെന്നതാണ് മറ്റൊരു പരിഹാരം.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍