Home / ചോദ്യോത്തരങ്ങൾ / ആദര്‍ശ മാറ്റത്തെയും കൂലി വേലയേയും മഹ്‌റായി നിശ്ചയിക്കാമോ?

ആദര്‍ശ മാറ്റത്തെയും കൂലി വേലയേയും മഹ്‌റായി നിശ്ചയിക്കാമോ?

yesഅനസ് (റ) വില്‍ നിന്ന് അദ്ദേഹം പറഞ്ഞു: അബു തല്‍ഹത് ഉമ്മു സുലൈമിനെ വിവാഹാന്വേഷണം നടത്തി. ഉമ്മു സുലൈമ് പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെ തിരസ്‌കരിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പക്ഷെ താങ്കളൊരു അമുസ്ലിമായിപ്പോയില്ലേ. ഞാനാകട്ടെ മുസ്ലിമും. ഇനി നിങ്ങള്‍ മുസ്ലിമാവുകയാണെങ്കില്‍ അത് എനിക്കുള്ള മഹ്‌റായി ഞാന്‍ സ്വീകരിച്ചുകൊള്ളാം. അങ്ങിനെ അത് മഹ്‌റായി സ്വീകരിച്ചുകൊണ്ട് വിവാഹം നടന്നു. (നസാഈ നമ്പര്‍ 3341). എട്ട് വര്‍ഷം വധുവിന്റെ വീട്ടില്‍ വേല ചെയ്യുന്നതിനെ മഹ്‌റായി നിശ്ചയിച്ചു കൊണ്ടായിരുന്നു മൂസ നബി (അ) വിവാഹത്തിലേര്‍പ്പെട്ടത്. (ഖുര്‍ആന്‍ 28: 27). ഈ നിയമം ദുര്‍ബലപ്പെട്ടുപോയതിന്  തെളിവ് വന്നിട്ടില്ല. അറിയപ്പെട്ട ഉപകാരം മഹ്‌റാക്കി വിവാഹം ചെയ്യാവുന്നതാണ്. (മത്‌നുല്‍ഗായത്ത്, പേ:60 ഖാളീ അബൂ ശുചാഅ്).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍