Home / ചോദ്യോത്തരങ്ങൾ / വിവാഹം പരസ്യപ്പെടുത്തണമെന്നത് നിര്‍ബന്ധമാണോ?

വിവാഹം പരസ്യപ്പെടുത്തണമെന്നത് നിര്‍ബന്ധമാണോ?

wedding_invitationആയിശ (റ) യില്‍ നിന്ന് – അവര്‍ പറഞ്ഞു. നബി(സ) പറഞ്ഞിട്ടുണ്ട്, ഈ വിവാഹത്തെ നിങ്ങള്‍ പരസ്യപ്പെടുത്തുക, അത് പള്ളിയില്‍ വെച്ചാക്കുക, അതില്‍ ദഫ് മുട്ടുകയും ചെയ്തുകൊള്ളുക. (തുര്‍മുദി നികാഹ്,1089,നസാഈ 6:104, ഇബ്‌നു മാജ1:611, മുസ്‌നദ്3:418, തബ്‌റാനി4:289). വിവാഹ പരസ്യത്തിന് ഏറ്റവും  പറ്റിയ സ്ഥലം  പള്ളി തന്നെ, കാരണം  എല്ലാ തരത്തിലുമുള്ളവര്‍ ഒരുമിച്ചു കൂടുന്ന സ്ഥലമാണല്ലോ പള്ളി, വിശേഷിച്ചും  ആദ്യ നൂറ്റാണ്ടുകളില്‍ ഒന്നിച്ചു യാത്ര ചെയ്യുന്ന ദമ്പതികള്‍ ദുരൂഹത നീക്കാന്‍ വേണ്ടി  ഇതെന്റെ ഭാര്യയാണെന്ന്  പരിചയപ്പെടുത്തുന്നതും മാതൃകാപരമാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍