Home / ചോദ്യോത്തരങ്ങൾ / വിവാഹസദ്യ എത്ര കണ്ട് വലുതാക്കാം?

വിവാഹസദ്യ എത്ര കണ്ട് വലുതാക്കാം?

foodവിവാഹ സദ്യ എത്ര  കണ്ട്  വലുതാക്കിക്കൊണ്ടും  എത്ര ചെറുതാക്കിക്കൊണ്ടും നടത്താവുന്നതാണ്. ഇതിന് പണ്ഡിതന്‍മാരുടെ  ഏകോപിച്ച അഭിപ്രായമുണ്ട്. അനസ് (റ) പറഞ്ഞു. നബി(സ) നടത്തിയ വലീമത്തിലേക്ക്  ആളെ ക്ഷണിക്കാന്‍ എന്നെ പറഞ്ഞയച്ചിരുന്നു. പത്തിരിയും ഇറച്ചിയും വേണ്ടുവോളം അവര്‍ കഴിക്കുകയും  ചെയ്തിരുന്നു. (ഇബ്‌നു മാജ നികാഹ് ബാബുല്‍ അൗലമ, മുസ്ലിം നികാഹ് 91). മുജാഹിദ്(റ) പ്രസ്താവിച്ചതായി ഇങ്ങനെ നിവേദനം  ചെയ്യപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍  അബു ഖുബൈസ് മലയോളം സ്വര്‍ണ്ണം  ചിലവഴിച്ചാലും  അത് അമിത വ്യയമല്ല. അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും  അത് അമിത വ്യയമാകുന്നു. (അമാനി മൗലവി പരിഭാഷ, വാള്യം 3, പേ.2286).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍