Home / ചോദ്യോത്തരങ്ങൾ / വിവാഹ സദ്യ പുണ്യ കര്‍മ്മമായി കണക്കാക്കാമോ?

വിവാഹ സദ്യ പുണ്യ കര്‍മ്മമായി കണക്കാക്കാമോ?

foodഅനസ്ബ്‌നു മാലിക്(റ) വില്‍ നിന്ന് റിപ്പോര്‍ട്ട്, അദ്ദേഹം  പറഞ്ഞു. നബി(സ) അബ്ദു റഹ്മാനുബ്‌നു ഔഫിന്റെ ശരീരത്തില്‍ അത്തര്‍ പുരട്ടിയതിന്റെ  അടയാളം കണ്ടപ്പോള്‍ ചോദിച്ചു. എന്താണിത്? അദ്ദേഹം പറഞ്ഞു: നബിയേ, ഞാന്‍ അഞ്ച് ദിര്‍ഹമിന്റെ തൂക്കം വരുന്ന സ്വര്‍ണ്ണം നല്‍കിക്കൊണ്ട് ഒരുവളെ വിവാഹം ചെയ്തിരിക്കുന്നു. നബി(സ) പറഞ്ഞു: അല്ലാഹു നിനക്ക്  അനുഗ്രഹം ചൊരിയട്ടെ, ഒരു ആടിനെ (അറുത്ത്) കൊണ്ടെങ്കിലും  വിവാഹ സദ്യ നടത്തുക. (ബുഖാരി നികാഹ് നമ്പര്‍ 5155, മുസ്ലിം – നികാഹ് 79). ഇത് നല്‍കേണ്ടത് ഏത് സമയത്തായിരിക്കണമെന്നും സലഫീ പണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. മാലികികള്‍ ഏറ്റവും നന്നായി കാണുന്നത് വീട് കൂടിയ ശേഷമുള്ള സമയമാണ്. (നൈലുല്‍ അൗതാര്‍ 6:322). വിവാഹം നടന്നിട്ടോ വീട് കൂടിയിട്ടോ ഏതാണ് നാട്ടിലെ നടപ്പ് എങ്കില്‍ അത് സ്വീകരിക്കാം എന്ന അഭിപ്രായവും  പ്രബലം  തന്നെയാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍