Home / ചോദ്യോത്തരങ്ങൾ / വിവാഹ സദ്യയില്‍ ആരെയെല്ലാം ക്ഷണിച്ചിരിക്കണം.പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടോ?

വിവാഹ സദ്യയില്‍ ആരെയെല്ലാം ക്ഷണിച്ചിരിക്കണം.പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടോ?

foodവധൂ വരന്‍മാര്‍ക്ക്  തങ്ങളുടെ  താല്പര്യപ്പെട്ടവരെയെല്ലാം  വിളിക്കാം. വിളിക്കപ്പെടാത്തവര്‍ താല്‍പര്യപ്പെട്ടവരല്ലെന്ന്  അര്‍ത്ഥമാക്കേണ്ടതുമില്ല. ജീവനേക്കാള്‍ സ്‌നേഹിക്കുന്ന നബി(സ)യെ അബ്ദുറഹ്മാനുബ്‌നു ഔഫ് തന്റെ വിവാഹ വിവരം അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്ന്  നാം കണ്ടല്ലോ. സമ്പന്നരെ  ക്ഷണിക്കുകയും  പാവപ്പെട്ടവരെ ക്ഷണിക്കാതിരിക്കുകയും ചെയ്യുന്ന സദ്യ നാശം പിടിച്ചതാകുന്നു എന്ന്  നബി(സ)  പറഞ്ഞത്  (ബുഖാരി നികാഹ്5177) ഗൗരവത്തില്‍ എടുക്കേണ്ടതാകുന്നു. നബി(സ) തന്റെ ഓരോ വിവാഹത്തോടനുബന്ധിച്ചും നടത്തിയ സദ്യ പല തരത്തിലാകാന്‍ കാരണം ഓരോന്നിന്റെയും സന്ദര്‍ഭങ്ങള്‍ വ്യത്യസ്തങ്ങളായതുകൊണ്ടായിരുന്നു.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍