പിടിച്ചു പറിച്ച ഭൂമിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സാധുവാണെന്നും പിടിച്ച് പറിച്ചതിന്റെ കുറ്റം ബാക്കി നില്‍ക്കുമെന്നുമാണ് ഭൂരിപക്ഷം പൂര്‍വ്വികരുടേയും നിലപാട്. ഇടപാട് നടത്തുന്നതിന്ന് പറഞ്ഞ നിബന്ധനകള്‍ ഒത്ത് വന്നാല്‍ ആ ഇടപാട് സാധുവാണ്. വരന്‍, വധു, വലിയ്യ്, സാക്ഷി, മഹ്‌റ് ഇവയാണ് വിവാഹ ഇടപാടിന്റെ ഘടകങ്ങള്‍ . വലിയ്യ് തെമ്മാടിയാണെന്നത് കൊണ്ടോ വരന്‍ കുടിയനാണെന്നത് കൊണ്ടോ നികാഹ് സാധുവല്ലെന്ന് വിധിക്കാനാവില്ല. എന്നാല്‍ വലിയ്യിലും, വരനിലുമുള്ള ഇത്തരം തെറ്റുകള്‍ ന്യായീകരിക്കപ്പെടാവതുമല്ല. അതുപോലെ മഹ്‌റ് ഏതിന്റെ വിഹിതമാണെങ്കിലും നികാഹിന് പ്രശ്‌നമല്ല. അത് ഏതിന്റെ വിഹിതമാണെന്ന് ചോദിക്കേണ്ടതുമില്ല. പലിശ, കള്ളകടത്ത്, കൈക്കൂലി, ബേങ്ക് ലോണ്‍ തുടങ്ങിയ നിഷിദ്ധമാര്‍ഗ്ഗങ്ങളിലൂടെ ലഭിച്ച സമ്പാദ്യം തെറ്റാണെങ്കിലും പക്ഷെ അത് നികാഹിന്റെ സാധൂകരണത്തിന് തടസ്സമല്ല.
Home / ചോദ്യോത്തരങ്ങൾ / സ്ത്രീധനത്തിന്റെ വിഹിതത്തില്‍ നിന്നുള്ളതാണ് മഹ്‌റെങ്കില്‍ ആ നികാഹ് ശരിയാകുമോ?
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍