Home / ചോദ്യോത്തരങ്ങൾ / മുസ്‌ലിം സ്ത്രീക്ക് അമുസ്‌ലിം പുരുഷനെ വിവാഹം ചെയ്യാന്‍ പറ്റുമോ?

മുസ്‌ലിം സ്ത്രീക്ക് അമുസ്‌ലിം പുരുഷനെ വിവാഹം ചെയ്യാന്‍ പറ്റുമോ?

exclപാടില്ല. അഹ്‌ല് കിതാബ് ആയാലും പറ്റുകയില്ല. ബഹുദൈവ വിശ്വാസികള്‍ വിശ്വസിക്കുന്നത് വരേക്കും അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യരുത്. (ഖുര്‍ആന്‍ 2:221) ഹേ വിശ്വസിച്ചവരെ, വിശ്വസിച്ച സ്ത്രീകള്‍ നാട് വിട്ട് കൊണ്ട് നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവരെ അവിശ്വാസികളിലേക്ക് നിങ്ങള്‍ മടക്കിവിടരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമാകുകയില്ല. (ഖുര്‍ആന്‍ 60:10)

ഈ നിയമത്തില്‍ നിന്ന് അഹ്‌ലു കിതാബുകാരായ പുരുഷന്മാരെ ഒഴിവാക്കിയതായി തെളിവുകളൊന്നും വന്നിട്ടില്ല. ദമ്പതികളില്‍ ഒരാള്‍ മുസ്ലിമായി വരികയും മറ്റെയാള്‍ അവിശ്വാസത്തില്‍ തുടരുകയും ചെയ്യുകയാണെങ്കില്‍ അതോടെ ആ വിവാഹബന്ധം വേര്‍പ്പെട്ടു. മുസ്ലിമായത് ഭാര്യയാണെങ്കില്‍ അവളെ പിന്നീട് മുസ്ലീംങ്ങള്‍ക്ക് വിവാഹം ചെയ്യാം. മുന്‍ വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് കൊടുത്തിരുന്ന മഹ്‌റ് അവള്‍ അമുസ്ലിമായാല്‍ മുസ്ലിം ഭര്‍ത്താവിന് ഇങ്ങോട്ടും അവള്‍ മുസ്ലിമായാല്‍ അവിശ്വാസിയായ ഭര്‍ത്താവിന് അങ്ങോട്ടും തിരിച്ചുവാങ്ങാവുന്നതാണ്. സൂറത്ത് മുംതഹിന പത്താം സൂക്തത്തില്‍ ഇക്കാര്യം കൂടി പറഞ്ഞിട്ടുണ്ട്. അഹ്‌ല് കിതാബുകാരായ സ്ത്രീകളെ മുസ്ലിമിന് വിവാഹം ചെയ്യാം. എന്നാല്‍ ബഹുദൈവ വിശ്വാസികളുമായിട്ടുള്ള മിശ്രവിവാഹത്തെ ആര് പ്രോത്സാഹിപ്പിച്ചാലും ശരി, ഇസ്ലാം അതിനെ അംഗികരിക്കുന്നില്ല.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍