Home / ചോദ്യോത്തരങ്ങൾ / ഇസ്ലാമിലേക്ക് പുതുതായി കടന്നുവരുന്നൊരാള്‍ക്ക് നാലില്‍ അധികം ഭാര്യമാരോ സഹോദരികള്‍ ഭാര്യമാരായോ ഉണ്ടെങ്കില്‍ പരിഹാരമെന്ത്?

ഇസ്ലാമിലേക്ക് പുതുതായി കടന്നുവരുന്നൊരാള്‍ക്ക് നാലില്‍ അധികം ഭാര്യമാരോ സഹോദരികള്‍ ഭാര്യമാരായോ ഉണ്ടെങ്കില്‍ പരിഹാരമെന്ത്?

rejuavnateഇബ്‌നു ഉമറില്‍ നിന്ന്: ഗയ്‌ലാനുബ്‌നു സലമത്ത് മുസ്ലിമാകുമ്പോള്‍ ആദ്ദേഹത്തിന് പത്ത് ഭാര്യമാരുണ്ടായിരുന്നു. ആ പത്ത് പേരും അദ്ദേഹത്തോടപ്പം മുസ്ലിംങ്ങളായി. അപ്പേള്‍ നബി(സ) അദ്ദേഹത്തോടു കല്‍പ്പിച്ചു. അവരില്‍ ഇഷ്ടമുള്ള നാല് പേരെ നീ തിരഞ്ഞെടുത്ത് കൊള്ളുക. (തുര്‍മുദി 3:435, ഇബ്‌നുമാജ 1:628, അഹ്മദ് 2:13, ഹാക്കീം മുസ്‌നദ് 2:192,193). ളഹ്ഹാകില്‍ നിന്ന്- അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യോടു ചോദിച്ചു. ഞാന്‍ മുസ്ലിമായപ്പോള്‍ എന്റെ കീഴില്‍ സഹോദരിമാരായിട്ടുള്ള രണ്ട് പേര്‍ (ഭാര്യമാരായി) ഉണ്ടായിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അവരില്‍ നിനക്ക് തോന്നുന്നവളെ വിവാഹമോചനം ചെയ്യുക (അബൂദാ 2:272സ തുര്‍മുദി 3:437).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …