Home / ചോദ്യോത്തരങ്ങൾ / മുസ്ലിമത്തായ കാരണത്താല്‍ വേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് മുസ്ലിമാകുമ്പോള്‍ തിരിച്ചെടുക്കാന്‍ അവകാശമുണ്ടോ?

മുസ്ലിമത്തായ കാരണത്താല്‍ വേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് മുസ്ലിമാകുമ്പോള്‍ തിരിച്ചെടുക്കാന്‍ അവകാശമുണ്ടോ?

hennaഉണ്ട്. ഇബ്‌നുഅബ്ബാസില്‍നിന്ന്- ഒരു സ്ത്രീ മുസ്‌ലിമത്താവുകയും ശേഷം അവള്‍ വിവാഹം കഴിക്കുകയും ചെയ്തു. അന്നേരം അവളുടെ ആദ്യ ഭര്‍ത്താവ് വന്ന് കൊണ്ട് നബി(യ) യോട് പറഞ്ഞു. നബിയേ, ഞാന്‍ ഇസ്ലാം ആശ്ലേഷിക്കുകയും ആ വിവരം അവള്‍ അറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. അപ്പോള്‍ നബി(സ) അവളെ പുതിയ ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെടുത്തി ആദ്യ ഭര്‍ത്താവിന് നല്‍കുകയുണ്ടായി. (അഹ്മദ്, അബുദാവൂദ്, ഇബ്‌നുമാജ) ഭര്‍ത്താവ് ഇസ്ലാം വിശ്വസിച്ചിട്ടുണ്ടെന്നറിഞ്ഞ ശേഷമാണ് അവള്‍ മറ്റൊരു വിവാഹം നടത്തിയതെങ്കില്‍ ആ വിവാഹം അസാധുവാണ്. അത് അവളുടെ ഇദ്ദ: കഴിഞ്ഞിട്ടായിരുന്നു എന്നുള്ളത് ഇതിനെ ന്യായീകരിക്കുകയില്ല. (സുബുലുസലാം 3:188)

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …