Home / ചോദ്യോത്തരങ്ങൾ / ദമ്പതികള്‍ ഇസ്ലാം ആശ്ലേഷിച്ചാല്‍ പുതിയ നികാഹ് ആവശ്യമുണ്ടോ?

ദമ്പതികള്‍ ഇസ്ലാം ആശ്ലേഷിച്ചാല്‍ പുതിയ നികാഹ് ആവശ്യമുണ്ടോ?

wedഅവിശ്വാസികളില്‍ നിന്ന് ഇസ്ലാമിലേക്ക് വരുന്ന ഭാര്യാ ഭര്‍ത്താക്കള്‍ അവരുടെ പഴയ ആചാര ക്രമങ്ങളനുസരിച്ച് നടത്തിയിട്ടുള്ള വിവാഹ ബന്ധങ്ങള്‍ ഇസ്ലാമിലും അതേപടി തുടര്‍ന്ന് പോകുവാന്‍ അനുവാദമുണ്ട്. (അമാനി മൗലവി പരിഭാഷ 3:59) ഇബ്‌നു അബ്ബാസില്‍ നിന്ന്: നബി (സ) തന്റെ മകള്‍ സൈനബയെ അബുല്‍ ആസിക്ക് ആദ്യ നികാഹില്‍ തന്നെ തിരിച്ചു കൊടുത്തു. പുതിയതായി മഹ്‌റും ഈടാക്കിയില്ല. സൈനബ് ഇസ്ലാം ആശ്ലേഷിച്ചിട്ട് അപ്പോഴേക്കും രണ്ട് വര്‍ഷം കഴിഞ്ഞിട്ടുണ്ടായിരുന്നു. (അഹ്മദ്, അബുദാ- നൈനുല്‍അൗത്താര്‍ 6:304).

ദമ്പതിമാര്‍ ഒന്നിച്ച് മുസ്ലിംങ്ങളായി മാറിയാല്‍ പിന്നെ നികാഹിനെ പുതുക്കേണ്ടതില്ല എന്നാണ് മാലിക്ക്, അഹ്മദ്, ശാഫിഈ, ദാവൂദ്(റ) തുടങ്ങിയവരെല്ലാം പറഞ്ഞിട്ടുള്ളത്. (സുബുലുസ്സലാം 3:183, ഫിക്ഹുസ്സുന്ന 2:564). വലീദ്ബ്‌നു മുഗീറയുടെ മകള്‍ ആതിക മുസ്ലിമായി ആറ് മാസം കഴിഞ്ഞാണ് ഭര്‍ത്താവ് സഫ്‌വാന്‍ മുസ്ലിമായത്. നബി(സ) അവരുടെ ആദ്യത്തെ നികാഹിനെ അംഗികരിക്കുകയാണുണ്ടായത്. (മുവത്ത്വ- നികാഹ് നമ്പര്‍ 44,45) ആരാണ് ആദ്യം മുസ്ലിമായത് എന്ന് നോക്കേണ്ടതില്ല. നികാഹ് നിലനില്‍ക്കും എന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞത് (ബിദായ: 2:37).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …