Home / ചോദ്യോത്തരങ്ങൾ / മുലകുടി ബന്ധം സ്ഥാപിതമാകണമെങ്കില്‍ എത്ര കണ്ട് കുടിക്കണം, എപ്പോള്‍ കുടിക്കണം എങ്ങിനെ കുടിക്കണം?

മുലകുടി ബന്ധം സ്ഥാപിതമാകണമെങ്കില്‍ എത്ര കണ്ട് കുടിക്കണം, എപ്പോള്‍ കുടിക്കണം എങ്ങിനെ കുടിക്കണം?

breastfeeding-iconനബി (സ) പറഞ്ഞു. ഒന്നോ രണ്ടോ ഈമ്പല്‍  കൊണ്ട്  വിവാഹ ബന്ധം നിഷിദ്ധമാകുകയില്ല. (മുസ്ലിം കിതാബുറ്‌റളാഅ്  നമ്പര്‍: 20) ആയിശ (റ) യില്‍ നിന്നുദ്ധരിക്കുന്നു. വ്യക്തമായ പത്ത് തവണ കുടിച്ചെങ്കിലാണ് ബന്ധം നിഷിദ്ധമാവുന്നത് എന്ന നിയമമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് അഞ്ച് തവണ എന്ന നിയമം കൊണ്ടതിനെ ദുര്‍ബലപ്പെടുത്തുകയുണ്ടായി. അങ്ങിനെയിരിക്കെയാണ് നബി(സ) മരണപ്പെട്ട് പോയത് (മുസ്ലിം കിതാബുറ്‌റളാഅ്: 24 ഹദീസ് കാണുക). കുട്ടി മുലകുടി നിര്‍ത്തുന്ന കാലത്തിനുമുമ്പ്  സ്തനത്തിലൂടെ വയറ് നിറഞ്ഞ് സ്വയം പിന്മാറുന്ന നിലക്ക് കുടിക്കുന്നത് കൊണ്ടേ (വിവാഹ) ബന്ധം നിഷിദ്ധമാക്കപ്പെടുകയുള്ളൂ. (തുര്‍മുദി 5:458, ദാറഖുത്‌നി 4:173) രണ്ട് വയസ്സിനുള്ളില്‍ മുലകുടി ഉണ്ടായെങ്കിലേ മുലകുടി ബന്ധത്തിന് നിലനില്‍പ്പുള്ളൂ. (ദാറുഖുത്‌നി 4.174 മജ്മുഅ അബ്ദുല്‍ വഹാബ് ജില്‍ദ് 5) ചുരുക്കത്തില്‍ മുലകുടിക്കുന്ന പ്രായത്തില്‍ ചുരുങ്ങിയത് അഞ്ച് തവണ മതി വരുവോളം കുട്ടി മുലയില്‍ നിന്ന് പാല്‍ ഈമ്പി കുടിച്ചെങ്കില്‍ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുന്നുള്ളൂ. എന്നാണ് ഇപ്പറഞ്ഞ തെളിവുകളില്‍ നിന്നെല്ലാം മനസ്സിലാവുന്നത്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍