Home / ചോദ്യോത്തരങ്ങൾ / അറ സമ്പ്രദായം / അറ സമ്പ്രദായമുണ്ടല്ലോ, അതിനോടുള്ള മതത്തിന്റെ കാഴചപ്പാടെന്താണ്?

അറ സമ്പ്രദായമുണ്ടല്ലോ, അതിനോടുള്ള മതത്തിന്റെ കാഴചപ്പാടെന്താണ്?

araചില പ്രദേശങ്ങളില്‍ മാത്രമുള്ളൊരു സമ്പ്രദായമാണിത്. വധുവിന്റെ വീട്ടില്‍ വരന് വേണ്ടി ഒരുക്കുന്ന ഈ മണിയറ വധുവിന് കൂടുതല്‍ ആഹ്ലാദം പകരുവാന്‍ ഉതകുമെന്ന് പറയപ്പെടുന്നു. അലി(റ) വില്‍ നിന്നുദ്ധരിക്കുന്നു. നബി(സ) ഫാതിമ(റ)ക്ക് രോമത്തിന്റെ വസ്ത്രവും തോല്‍പാത്രവും പുല്ല് നിറച്ചൊരു തലയണയും ഒരുക്കികൊടുത്തിരുന്നു. (നസാഈ നികാഹ് 1:84,93). എന്നാല്‍ ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ഇത്തരം എല്ലാ ഒരുക്കങ്ങളും നടത്തേണ്ടത് ഭര്‍ത്താവും ബന്ധുക്കളുമാണ്. ഭാര്യക്ക് അതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ല. എങ്കിലും ഭാര്യയുടെ ഒരുക്കങ്ങളെ അനുഭവിക്കുന്നതിനു വിരോധമില്ല. പക്ഷേ ഭര്‍ത്താവിന്റെ മരണം വരെ അറ ജീവിതം നയിക്കുന്ന പുതിയാപ്ല സമ്പ്രദായം നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍