Home / ചോദ്യോത്തരങ്ങൾ / രജിസ്റ്റര്‍ വിവാഹിതരെ നിയമാനുസൃത (ശറഇയ്യ) വിവാഹിതരാക്കാന്‍ എന്താണ് മാര്‍ഗ്ഗം?

രജിസ്റ്റര്‍ വിവാഹിതരെ നിയമാനുസൃത (ശറഇയ്യ) വിവാഹിതരാക്കാന്‍ എന്താണ് മാര്‍ഗ്ഗം?

advocate-1രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇണ ചേരല്‍ വൃഭിചാരമാണ്. അതിലുണ്ടായ സന്താനങ്ങള്‍ ജാര സന്താനങ്ങളുമാണ്. എന്നാല്‍ പശ്ചാതാപം തോന്നുകയാല്‍ അവര്‍ വേര്‍പിരിഞ്ഞശേഷം അവളുടെ ഗര്‍ഭപാത്രം ശ്യൂന്യമാണെന്ന് ഉറപ്പു വരുന്നത്രയും കാലം കാത്തിരിക്കുക. ശേഷം സാധാരണപോലെ അവളെ വിവാഹം ചെയ്ത് കഴിഞ്ഞാല്‍ ആ വിവാഹം നിയമാനുസൃതമായീത്തീര്‍ന്നു.

ആയിശ(റ) യില്‍ നിന്ന് നബി(സ) പറഞ്ഞു: സ്വന്തം വലിയ്യിന്റെ അനുവാദമില്ലാതെ നടത്തപ്പെട്ട വിവാഹം അസാധുവാകുന്നു. അവളുമായി വീട് കൂടിയാല്‍ അവളുടെ ഗുഹ്യ സ്ഥാനം അവന്‍ അനുഭവിച്ചതിന്റെ പേരില്‍ വിവാഹ മൂല്യം അവള്‍ക്ക് നല്‍കുകയും വേണം. ഇനി ഭിന്നാഭിപ്രായമുണ്ടായാല്‍ അവിടത്തെ അധികാരിയാരോ അയാളായിരിക്കും വലിയ്യ്. (അബുദാവുദ് 2:229, തുര്‍മുദി 3:407, ഇബ്‌നുമാജ 6:605, മുസ്‌നദ് അഹ്മദ് 6:66) വിവാഹം ചെയ്തു കൊടുക്കാന്‍ വലിയ്യ് വിസമ്മതിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ ഒരുവനുമായി സാക്ഷികളോട് കൂടി അവള്‍ സ്വയം വിവാഹം ചെയ്താല്‍ ആ വിവാഹം സാധുവാണ് എന്നാണ് ഇമാം അബുഹനീഫ (റ) പറഞ്ഞിരിക്കുന്നത് (അല്‍ഉമ്മ് 1:155).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍