Home / ചോദ്യോത്തരങ്ങൾ / രജിസ്റ്റര്‍ വിവാഹിതര്‍ പരസ്പരം അനന്തരാവകാശമെടുക്കുമോ ?

രജിസ്റ്റര്‍ വിവാഹിതര്‍ പരസ്പരം അനന്തരാവകാശമെടുക്കുമോ ?

advocate-1ശരീഅതിന്ന് വിരുദ്ധമാണ് രജിസ്റ്റര്‍ വിവാഹമെന്ന് പറഞ്ഞല്ലോ. അനന്തരാവകാശം ലഭിക്കുന്നതിനു പറഞ്ഞ നിബന്ധനകളുടെ കൂട്ടത്തില്‍ ശരിയായ നികാഹിലൂടെ നിലവില്‍ വന്ന ബന്ധമായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. (ഫിക്ഹുസ്സുന്ന) രജിസ്റ്റര്‍ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികള്‍ പരസ്പരം അനന്തരമെടുക്കപ്പെടുകയില്ലെന്ന് സാരം.

എന്നാല്‍ വലിയ്യിനെ ധിക്കരിച്ച് വിവാഹിതരായി എന്നതുകൊണ്ട് ബന്ധുക്കളില്‍ നിന്ന് അവള്‍ക്ക് ലഭിക്കേണ്ട അനന്തരാവകാശം നിഷേധിക്കപ്പെടാവതല്ല. കാരണം, മതം മാറുക അല്ലെങ്കില്‍ അനന്തരമെടുക്കപ്പെടുന്നവന്റെ ഘാതകനാവുക എന്നിവയാണ് സ്വത്തവകാശത്തെ തടയുന്ന കാരണങ്ങള്‍ . ഇവിടെ അതുണ്ടായിട്ടില്ല. ശരീഅതിലധിഷ്ടിതമല്ലാത്ത നികാഹായതിനാല്‍ അതില്‍ ജനിച്ച കുട്ടിക്ക് പിതാവില്ല. അതിനാല്‍ അയാളുടെ സ്വത്തില്‍ കുട്ടിക്കോ കുട്ടിയുടെ സ്വത്തില്‍ അയാള്‍ക്കോ നിയമാനുസൃതമായി അവകാശമില്ല. കുട്ടി മാതാവിന്റേതാകയാല്‍ അവര്‍ പരസ്പരം അനന്തരമെടുക്കും. നബി (സ) പറഞ്ഞു: കുട്ടി മാതാവിന്റേതാണ് ,വ്യഭിചാരിക്ക് അടിയാണ്.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍