Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് ലളിതവും ആചാര രഹിതവുമായത്കൊണ്ടല്ലേ അതിന്റെ എണ്ണം കൂടി വരുന്നത് ?

ത്വലാഖ് ലളിതവും ആചാര രഹിതവുമായത്കൊണ്ടല്ലേ അതിന്റെ എണ്ണം കൂടി വരുന്നത് ?

simpleലളിതം ആചാര രഹിതം എന്ന് പറഞ്ഞത്  വിവാഹ കര്‍മ്മത്തെ അപേക്ഷിച്ചുകൊണ്ടുള്ള കാഴ്ചപ്പാടിലൂടെയാണ്. നേരെ മറിച്ച് ദമ്പതികള്‍ തമ്മിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ക്ക് കാരണക്കാരി ഭാര്യയാണെങ്കില്‍ അവള്‍ ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വഴങ്ങാത്തവളാണെങ്കില്‍ അവള്‍ക്ക് നല്ല ഉപദേശങ്ങള്‍ കൊടുത്ത് നോക്കണം. ഫലിക്കുന്നില്ലെങ്കില്‍ ശയന വേളയില്‍ അവളെ അകറ്റിനിര്‍ത്താം. അത്‌കൊണ്ടും പരാജയമാണെങ്കില്‍ ശിക്ഷണമെന്നോണം പരുക്കു പറ്റാത്ത വിധത്തില്‍ അവളെ അടിക്കാം. ”അവര്‍ക്ക് രണ്ടു പേര്‍ക്കുമിടയില്‍ പിളര്‍പ്പ് ഭയപ്പെട്ടാല്‍ അവന്റെ ഭാഗത്തു നിന്നും അവളുടെ ഭാഗത്തു നിന്നും ഓരോ വിധി കര്‍ത്താക്കളെ നിങ്ങള്‍ നിയോഗിക്കുവിന്‍.” (ഖുര്‍ആന്‍ 4,34,35 ന്റെ ആശയം) ഇനി അസ്വാരസ്യങ്ങള്‍ക്ക് കാരണക്കാരന്‍ ഭര്‍ത്താവാണെങ്കില്‍ അഥവാ വല്ല സ്ത്രീയും അവളുടെ വരനില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ തങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി  പരിഹരിക്കേണ്ടതാണെന്ന്  അല്ലാഹു ഉപദേശിക്കുന്നു. (ഖുര്‍ആന്‍ :4:128 ന്റെ ആശയം). ഇങ്ങനെയുള്ള ഒട്ടേറെ കടമ്പകള്‍ തരണം ചെയ്ത് പരാജയപ്പെടുമ്പോള്‍ അറ്റ കൈക്ക് നടത്തേണ്ട ഒന്നാണ് ത്വലാഖ്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …