Home / ചോദ്യോത്തരങ്ങൾ / സ്ത്രീകള്‍ക്ക് നരക യാതനയല്ലേ ത്വലാഖ് സമ്മാനിക്കുന്നത്?

സ്ത്രീകള്‍ക്ക് നരക യാതനയല്ലേ ത്വലാഖ് സമ്മാനിക്കുന്നത്?

sorrowഅല്ല. മോചനവുമാകാം. ക്രൂരനും കുടിയനും ചതിയനുമായ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കുന്നതാവും  സ്ത്രീക്ക്  നരകയാതന. വിവാഹം ചെയ്യുമ്പോള്‍ നല്ലവനായ  ഭര്‍ത്താവ്  കാലങ്ങള്‍ക്ക്  ശേഷം  നികൃഷ്ഠനായി അധപതിച്ചു പോയെങ്കില്‍ അത്തരം ഭര്‍ത്താക്കന്‍മാരില്‍ നിന്ന്  മോചനം ലഭിക്കാന്‍ ഏതൊരു സ്ത്രീയാണ് ആഗ്രഹിക്കാതിരിക്കുക. മനസ്സ് നന്നായിട്ടറിയുന്ന ദൈവം ഇങ്ങനെ ഒരു മോചനത്തിന്റെ പഴുത് നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ ഈ സ്ത്രീക്ക് ജീവിതം എന്നേക്കും നരക തുല്യമാകുമായിരുന്നു. അതുപോലെ ഒരുമിച്ച് ജീവിച്ച് പോകാന്‍ പറ്റാത്ത വിധം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു പെണ്ണിനെ കാലാകാലം ഭാര്യയാക്കേണ്ടി വരുന്ന പുരുഷന്റെ നരക യാതനയെ  കണ്ടില്ലെന്ന് വെക്കാമോ?. എങ്കില്‍ വിവാഹമോചനം നടത്താനുള്ള അവകാശം എന്തൊരാശ്വാസമാണ് ദൈവം സമ്മാനിച്ചിരിക്കുന്നത്  എന്നാലോചിച്ചു നോക്കൂ.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …