Home / ചോദ്യോത്തരങ്ങൾ / വിവാഹ മോചിതര്‍ക്ക് മുത്അത് കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് മുത്അത്?

വിവാഹ മോചിതര്‍ക്ക് മുത്അത് കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് മുത്അത്?

ത്വലാഖ് കാരണം സ്ത്രീയുടെ മനസ്സിനു ഏറ്റ ക്ഷതം കണക്കിലെടുത്ത്‌കൊണ്ട് എന്തെങ്കിലും ഒരു വിഭവം പാരിതോഷികമായി നല്‍കുന്നതിനു മുത്അതുത്ത്വലാഖ് മോചിതക്ക് നല്‍കുന്ന പാരിതോഷികം എന്നു പറയുന്നു. ഭാര്യമാരെ നിങ്ങള്‍ സ്പര്‍ശിക്കുകയോ അവര്‍ക്ക് മഹ്‌റ് നിര്‍ണ്ണയിക്കുകയോ ചെയ്യാത്തപ്പോള്‍ അവരെ നിങ്ങള്‍ വിവാഹമോചനം നടത്തിയെങ്കില്‍ തെറ്റില്ല. അവര്‍ക്ക് നിങ്ങള്‍ മുത്അത് കൊടുക്കണം (ഖുര്‍ആന്‍ 2:236)

അവള്‍ക്ക് മഹ്‌റ് കൊടുക്കേണ്ടതില്ല. നിങ്ങള്‍ അവര്‍ക്ക് ഒരു നിര്‍ണ്ണയം (മഹ്‌റ്) നിര്‍ണ്ണയിച്ചിട്ടുണ്ട്. എങ്കില്‍ നിങ്ങള്‍ നിര്‍ണ്ണയം ചെയ്തിട്ടുള്ളതിന്റെ പകുതിയാണ്(കൊടുക്കേണ്ടത്) (ഖുര്‍ആന്‍ 2:237) മുത്അത് നിര്‍ബന്ധം ഇവിടെയില്ല. എന്നാല്‍ ആ പകുതിയും വാങ്ങാതിരിക്കുന്നതിനും പകുതിയിലധികം കിട്ടിയാല്‍ അതനുഭവിക്കുന്നതിനും ഭാര്യക്ക് വിരോധമില്ല. മുത്അത് കാര്യത്തില്‍ ഭാര്യാ ഭര്‍ത്താക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ന്യായാധിപന്‍ ഒരു തുക നിശ്ചയിച്ച് വിധിക്കേണ്ടതാകുന്നു. വരന്റെ സാമ്പത്തിക സ്ഥിതി, ഭാര്യയുടെ കുലവും ഗുണങ്ങളും എന്നിവയെ പരിഗണിച്ച് കൊണ്ടാണ് ന്യായാധിപന്‍ ആ സംഖ്യ വിധിക്കേണ്ടത് (ഫത്ഹുല്‍ മുഈന്‍ പേജ് 3:348).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …