Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ത്വലാഖിന്റെ ഇദ്ദയിലിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ?

ത്വലാഖിന്റെ ഇദ്ദയിലിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ?

ritchualഭാര്യയെ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖില്‍ ഇദ്ദ:  ആചരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചാല്‍ അവളുടെ  ഇദ്ദ: ഭര്‍ത്താവ്  മരിച്ചതിന്റെ ഇദ്ദ:യായി മാറ്റണം (4 മാസവും  10 ദിവസവും). തന്റെ ഭര്‍ത്താവ് മരിച്ചു അല്ലെങ്കില്‍ തന്നെ ത്വലാഖ് ചൊല്ലിയിട്ടുണ്ട് എന്ന് വൈകി അറിഞ്ഞവള്‍ സംഭവം നടന്നത് മുതലാണ് ഇദ്ദയുടെ സമയം കണക്ക് കൂട്ടേണ്ടത്.

നഷ്ടപ്പെട്ടതിന്  പകരം  മറ്റു  ദിവസങ്ങളില്‍ ഇദ്ദ: ആചരിക്കേണ്ടതില്ല. (അല്‍ഉമ്മ്: 2:220). മടക്കിയെടുക്കുവാന്‍ അനുവാദമുള്ള ഇദ്ദക്കിടയില്‍ രണ്ട്  പേരില്‍ ആര് മരിച്ചാലും അവര്‍ പരസ്പരം അനന്തരമെടുക്കുകയും ചെയ്യുന്നതാണ് (ചോദ്യം 30 ല്‍ വിശദീകരണം  വരുന്നുണ്ട്).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …