Home / ചോദ്യോത്തരങ്ങൾ / മൊഴി ചൊല്ലപ്പെട്ടവള്‍ ഭര്‍ത്താവിന്റെ അനന്തരാവകാശിയാകുമോ?

മൊഴി ചൊല്ലപ്പെട്ടവള്‍ ഭര്‍ത്താവിന്റെ അനന്തരാവകാശിയാകുമോ?

yesവിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല.

ഒന്ന് രണ്ട് സംഭവങ്ങള്‍ സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒന്ന്. അബ്ദുറഹ്മാനുബ്‌നു അൗഫിന്റെ ഭാര്യ തുമാളിറിനെ അദ്ദേഹം മരണ ശയ്യയില്‍ കിടക്കുമ്പോള്‍ വിവാഹ മോചനം നടത്തി അദ്ദേഹത്തിന്റെ ഭാര്യയെ അനന്തരാവകാശിയായി ഉസ്മാന്‍(റ) ഉത്തരവിറക്കി. (അല്‍ ഉമ്മു ബാബുത്വലാഖില്‍ മരീള് പേജ്:194)

രണ്ട്. ഉസ്മാന്‍ (റ) തന്റെ ഭാര്യ ഉമ്മുല്‍ ബനീന്‍ എന്നവരെ ത്വലാഖ് ചൊല്ലി. അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ ആ സ്ത്രീ അലി(റ) വിനെ സമീപിച്ചു. അപ്പോള്‍ അവരെ ഉസ്മാന്‍ (റ) ന്റെ അനന്തരാവകാശിയായി ഉത്തരവിറക്കി. അഹ്മദ് അബുലൈല(റ) തുടങ്ങിയവര്‍ പറഞ്ഞത് മറ്റൊരു വിവാഹം ചെയ്യാത്ത കാലത്തോളം ഇദ്ദ: കഴിഞ്ഞാലും അവള്‍ മരിച്ച ഭര്‍ത്താവിന്റെ അനന്തരാവകാശിയാകുമെന്നാണ്. മാലിക്, ലൈസ് മുതലായവര്‍ക്കും ഇതേ അഭിപ്രായമാണ്. ഇമാം ശഫിഈ(റ) പറയുന്നത് മൂന്നും ചൊല്ലപ്പെട്ടവള്‍ അനന്തരമെടുക്കുകയില്ലെന്നാണ്. (അല്‍ ഉമ്മ് ബാബുത്വലാഖില്‍ മരീള് 2:195). ഇബ്‌നു ഹസമ് അനന്തരാവകാശത്തെ (എത്രയായാലും) നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.(ഫിക്ഹുസ്സന്ന 3:46,47). മടക്കിയെടുക്കാവുന്ന ത്വലാഖിന്റെ ഇദ്ദയിലിരിക്കുന്നവള്‍ ഭാര്യക്ക് തുല്യമാകുന്നു (ഫത്ഹുല്‍ മുഈന്‍ 3:289).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …