Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / വിവാഹ മോചിതയെ കാണുന്നതും ബന്ധപ്പെടുന്നതും തെറ്റല്ലേ?

വിവാഹ മോചിതയെ കാണുന്നതും ബന്ധപ്പെടുന്നതും തെറ്റല്ലേ?

witnessഅല്ല, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു, അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ (വിവാഹ മോചിതരെ) പുറത്താക്കരുത്. അവര്‍ പുറത്ത് പോവുകയും അരുത്. പ്രത്യക്ഷമായ എന്തെങ്കിലും നീച വൃത്തിയും അവര്‍ ചെയ്‌തെങ്കിലല്ലാതെ. അത് എല്ലാം അള്ളാഹുവിന്റെ നിയമാതിര്‍ത്തികളാകുന്നു. (65:1). വിവാഹമോചനം (ഒന്നും, രണ്ടും) ചെയ്യപ്പെട്ട സ്ത്രീയെ അവള്‍ ഇതുവരെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ഇറക്കി വിടാനോ അവള്‍ ഇറങ്ങിപ്പോകുവാനോ പാടില്ല. ഇദ്ദ:കാലത്ത് അവളെ മടക്കിയെടുക്കുവാനുള്ള പശ്ചാതലം ഒരുക്കുകയാണ് ഈ നിയമം മുഖേന അല്ലാഹു(ത) ചെയ്തിരിക്കുന്നത്. പക്ഷേ മാന്യമായ നിലക്കുള്ള കാഴ്ചയും ബന്ധങ്ങളും മാത്രമേ ഉണ്ടാകാവു. തിരിച്ചെടുക്കാവുന്ന നിലയില്‍ വിവാഹമോചനം ചെയ്യപ്പെട്ടവള്‍ ഇദ്ദയിലിരിക്കുമ്പോഴും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണിയും വിവാഹമോചനം നടത്തിയ ഭര്‍ത്താവിന്റെ അനുവാദം കൂടാതെ വീട് വിട്ട് പുറത്തു പോവരുത് (ഫത്ഹുല്‍ മുഈന്‍ 4:46).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …