Home / ചോദ്യോത്തരങ്ങൾ / ലഹരി ബാധിച്ചവന്‍ ത്വലാഖ് ചൊല്ലിയാല്‍ അത് നടപ്പിലാകുമോ?

ലഹരി ബാധിച്ചവന്‍ ത്വലാഖ് ചൊല്ലിയാല്‍ അത് നടപ്പിലാകുമോ?

lawഇമാം ബുഖാരി പറഞ്ഞു. ഉസ്മാന്‍ (റ) പറഞ്ഞിരിക്കുന്നു: ഭ്രാന്തനും ലഹരി ബാധിച്ചവനും ത്വലാഖ് ചൊല്ലാന്‍ അവകാശമില്ല. ഇബ്‌നു അബ്ബാസ് പറഞ്ഞു: ലഹരി ബാധിച്ചവന്റേയും നിര്‍ബന്ധിക്കപ്പെട്ടവന്റേയും ത്വലാഖ് അനുവദനീയമല്ല. അലി(റ) പറഞ്ഞു: ഏത് ത്വലാഖും അനുവദനീയമാണ്, ഭ്രാന്തന്റെതൊഴികെ, ഇബ്‌നു അബ്ബാസ് പറഞ്ഞു: ആയിശ (റ) യില്‍ നിന്ന് നബി(സ) പറഞ്ഞു: വിവാഹമോചനമോ അടിമ മോചനമോ ഇല്ല കോപം പിടിക്കുമ്പോള്‍ (അബുദാവൂദ് 2:258. ഇബ്‌നുമാജ 1:659. മുസ്‌നദ് അഹ്മദ് 6:276). കുട്ടി, ഭ്രാന്തന്‍, കോപം പിടിച്ചവന്‍, നിര്‍ബന്ധിക്കപ്പെട്ടവന്‍ എന്നിവരുടേയൊന്നും ത്വലാഖിന് സാധുതയില്ല എന്ന വീക്ഷണമാണ് സ്വഹാബികളില്‍ ഭൂരിപക്ഷത്തിനുമുള്ളത്. എന്നാല്‍, ലഹരി ബാധിച്ചവന്റെ ത്വലാഖ് സാധുവാകുമെന്നാണ് ശേഷം വന്നവരില്‍ ഭൂരിപക്ഷം പറഞ്ഞിരിക്കുന്നത്. മദ്യപിച്ചതിനാലോ കറുപ്പോ കഞ്ചാവോ കഴിച്ചതിനാലോ സ്വബോധം വിട്ടവന്റെ ത്വലാഖ് സാധുവാകുന്നു. (ഫത്ഹുല്‍ മുഈന്‍ 4:5).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …