Home / ചോദ്യോത്തരങ്ങൾ / നിന്നെ ഞാന്‍ എന്നെന്നേക്കുമായി ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ത്വലാഖ് മാത്രമാണോ അതല്ല രണ്ടും മൂന്നും ഉള്‍പ്പെട്ട മുഴുവന്‍ ത്വലാഖും ആകുമോ?

നിന്നെ ഞാന്‍ എന്നെന്നേക്കുമായി ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ത്വലാഖ് മാത്രമാണോ അതല്ല രണ്ടും മൂന്നും ഉള്‍പ്പെട്ട മുഴുവന്‍ ത്വലാഖും ആകുമോ?

divorce1റുകാനബ്‌നു അബ്ദില്ലയില്‍ നിന്ന്- അദ്ദേഹം തന്റെ ഭാര്യ സുഹൈമയെ അല്‍ബത് (എന്നെന്നേക്കുമായി ബന്ധം മുറിച്ച് കളയുന്ന) ത്വലാഖ് ചൊല്ലിയതായി നബി(സ) ക്ക് വിവരം കിട്ടി. നബി (സ)  അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞു: അല്ലാഹുവാണെ സത്യം, ഞാന്‍ ആ പറഞ്ഞത് കൊണ്ട് ഒരു ത്വലാഖ് മാത്രമേ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളു. അപ്പോള്‍ നബി(സ) അവളെ അദ്ദേഹത്തിനു തിരിച്ചുകൊടുത്തു. പിന്നീടയാള്‍ അവളെ ഉമറുബ്‌നുല്‍ ഖത്താബിന്റെ കാലത്ത് രണ്ടാം വട്ടം ത്വലാഖ് ചെല്ലുകയുണ്ടായി. മുന്നാം വട്ട ത്വലാഖ് ഉസ്മാന്‍ (റ) വിന്റെ കാലത്തും നടന്നു. (ശാഫിഈ റിപ്പോര്‍ട്ട്, അബുദാവൂദ്, ദാറ ഖുത്‌നി, നൈലുല്‍ അൗതാര്‍ 7:11). മൂന്ന് ചൊല്ലിയാലും ഒന്ന് മാത്രമായിട്ടാണല്ലോ നബിയുടേയും അബൂബക്കറിന്റെയും ഉമറിന്റെ ആദ്യ കാലങ്ങളിലും അംഗീകരിക്കപ്പെട്ടിരുന്നത്. അല്‍ബത്ത എന്ന് പറഞ്ഞപ്പോള്‍ ഒരു ത്വലാഖിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പ്രകാരവും മുഴുവന്‍ ത്വലാഖിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ അത് പ്രകാരവും കണക്കാക്കപ്പെടേണ്ടതാണെന്ന് മനസ്സിലാക്കാം. (നൈലുല്‍ അൗതര്‍ 7:12) ഇമാം ശാഫിഈ (റ) പറഞ്ഞതാകട്ടെ- ഒന്നാണ് ഉദ്ദേശിച്ചതെങ്കില്‍ ഒന്നും രണ്ടാണെങ്കില്‍ രണ്ടും മൂന്നാണെങ്കില്‍ മൂന്നും കണക്കാക്കേണ്ടതാണെന്നാണ് (അല്‍ഉമ്മ് 2:192).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …