Home / ചോദ്യോത്തരങ്ങൾ / പ്രതിഫലം വാങ്ങികൊണ്ടുള്ള ത്വലാഖ് എന്നൊരു ത്വലാഖ് ഉണ്ടോ? എന്താണത്?

പ്രതിഫലം വാങ്ങികൊണ്ടുള്ള ത്വലാഖ് എന്നൊരു ത്വലാഖ് ഉണ്ടോ? എന്താണത്?

file_thumbview_approve.phpഇനി അവര്‍ രണ്ട് പേരും അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ നിലനിര്‍ത്തുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍ അവള്‍ ഏതൊന്നു കൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ട് പേര്‍ക്കും തെറ്റില്ല. (ഖുര്‍ആന്‍ 2:229). വിവാഹമോചനത്തിനു വേണ്ടി അവള്‍ പ്രതിഫലം കൊടുക്കുവാന്‍ നിശ്ചയിക്കുകയും അവനത് സ്വീകരിച്ച്‌ കൊണ്ട് വിവാഹമോചനം നല്‍കുകയും ചെയ്യുന്നതിന് വിരോധമില്ല എന്ന്  സാരം. ഈ രീതിയിലുള്ള ത്വലാഖ് ഖുല്‍അ് എന്നാണ് സാങ്കേതികമായി വിളിക്കപ്പെടുന്നത്. അവള്‍ കൊടുക്കുന്ന പ്രതിഫലം അയാള്‍ മഹ്‌റായി കൊടുത്തിരുന്നതിനെക്കാള്‍ കൂടുന്നത് ശരിയല്ലെന്ന അഭിപ്രായമുണ്ടെങ്കിലും മാലിക്, ശാഫിഈ (റ) എന്നിവര്‍ക്കങ്ങിനെ അഭിപ്രായമില്ല. (മജ്മുഅ അബ്ദുല്‍ വഹാബ് 4:482). ബൈനൂനത്തുസ്സുഗ്‌റാ (ചെറിയ വേര്‍പാട്) എന്നും വിളിക്കപ്പെടുന്ന ഇത് ത്വലാഖ് ആണെങ്കില്‍ തന്നെയും ത്വലാഖിന്റെ മുഴുവന്‍ വിധികളും ഇതിന് ബാധകമാകുന്നതല്ല. എന്നാല്‍ തക്കതായ കാരണം ഉണ്ടെങ്കിലേ സ്ത്രീ അങ്ങിനെ ചെയ്യാവൂ. ഒരു സ്ത്രീ എന്തെങ്കിലും വിഷമം കൂടാതെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും അവള്‍ക്ക് നിഷിദ്ധമാക്കപ്പെടുന്നതാണ് (തുര്‍മുദി ത്വലാഖ് 1186, അബുദാവുദ്) എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …