Home / ചോദ്യോത്തരങ്ങൾ / ദമ്പതികള്‍ ലിആന്‍ (ശാപവാക്യം) ചെയ്യാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

ദമ്പതികള്‍ ലിആന്‍ (ശാപവാക്യം) ചെയ്യാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

exclലിആന്‍ ചെയ്യാന്‍ കൂട്ടാക്കാതിരിക്കുന്നത് ഭര്‍ത്താവാണെങ്കില്‍ വ്യഭിചാരാരോപണം നടത്തിയതിനുള്ള 80 ചാട്ടവാര്‍ അടിക്ക് അയാള്‍ വിധേയനാക്കപ്പെടുന്നതാണ്. (അല്‍ ഉമ്മ് : 2:241, ബാബുന്‍ ഫിശ്ശഹാദതി ഫില്ലിആന്‍) ഭര്‍ത്താവ് ലിആന്‍ ചെയ്യാത്തതുകൊണ്ട് ഭാര്യക്ക് ലിആന്‍ ചെയ്യാനുള്ള അവസരം ഉണ്ടാകുന്നില്ല. വാദിക്ക് തന്റെ വാദത്തെ സ്ഥാപിക്കാന്‍ 4 സാക്ഷികള്‍ ഇല്ലാത്തതു കൊണ്ടാണ് ലിആന്‍ നടത്തേണ്ടിവരുന്നത്. ലിആന്‍ ചെയ്യാന്‍ അയാള്‍ തയ്യാറല്ലെങ്കില്‍ പിന്നെ അയാളുടെ വാദത്തിനു തന്നെ നിലനില്‍പ്പില്ലെന്ന് വന്നു. എങ്കിലും മറ്റ് ഏതെങ്കിലും വിധേന അവളുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ വ്യഭിചരിച്ചതിനുള്ള ശിക്ഷ അവളുടെമേല്‍ ഉറപ്പാകുകയും ചെയ്യുന്നതാണ്.

ഇനി ഭര്‍ത്താവ് ലിആന്‍ ചെയ്യുകയും ഭാര്യ അതിന് കൂട്ടാക്കാതിരിക്കുകയും ചെയ്താലോ? അപ്പോള്‍ അയാള്‍ വ്യഭിചാരാരോപണ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതും അവള്‍ വ്യഭിചരിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി കണക്കാക്കപ്പെടുന്നതും അതിന്റെ ശിക്ഷക്ക് അവള്‍ വിധേയമാക്കപ്പെടുകയും ചെയ്യുന്നതാണ്. (അല്‍ഫിക്ഹുല്‍ മുയസ്സര്‍ പേജ് : 323) ആ വിവാഹ ബന്ധം ശാശ്വതമായി വിലക്കപ്പെട്ടതാകും എന്നാണ് ഇമാം ശാഫിഈ(റ) പറഞ്ഞിരിക്കുന്നത് (സുബുലുസ്സലാം:3:289, ഫത്ഹുല്‍ മുഈന്‍ 4:82, അല്‍ഫിക്ഹുല്‍ മുയസ്സര്‍ 325).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …