Home / ചോദ്യോത്തരങ്ങൾ / നാല് മാസം തികഞ്ഞിട്ടും ബന്ധം പുനരാരംഭിക്കുന്നില്ലെങ്കില്‍?

നാല് മാസം തികഞ്ഞിട്ടും ബന്ധം പുനരാരംഭിക്കുന്നില്ലെങ്കില്‍?

exclത്വലാഖ് ചൊല്ലണം. അഥവാ അതിനു വിസമ്മതിക്കുന്ന പക്ഷം ത്വലാഖ് ചൊല്ലിപ്പിക്കണം. എങ്കിലും അത് മടക്കിയെടുക്കാന്‍ അനുവാദമുള്ള ത്വലാഖായിട്ടാണ് മാലിക്, ശാഫിഈ (റ) കണക്കാക്കിയിരിക്കുന്നത്. (ഫികുഹുസ്സുന്ന 2:522) സത്യം ചെയ്ത ദിവസം മുതല്‍ നാലു മാസം അവന്‍ അവളുമായി സംയോഗത്തിലേര്‍പ്പെടാതെ കഴിച്ചാല്‍ , സംയോഗത്തിനോ വിവാഹ മോചനത്തിനോ വേണ്ടി അവള്‍ക്ക് കോടതി മുഖേന അവശ്യപ്പെടാവുന്നതാണ്. അത് നിരസിച്ചാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതായി ന്യായാധിപന്‍ പ്രഖ്യാപിക്കേണ്ടതാകുന്നു (ഫത്ഹുല്‍ മുഈന്‍ 4:34).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …