Home / ചോദ്യോത്തരങ്ങൾ / ഭര്‍ത്താവ് മരിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ?

ഭര്‍ത്താവ് മരിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ?

advocate-1ഭര്‍ത്താവിനു മക്കളുണ്ടെങ്കില്‍ അയാളുടെ സ്വത്തിന്റെ എട്ടില്‍ ഒരു ഭാഗവും മക്കളില്ലെങ്കില്‍ നാലില്‍ ഒരു ഭാഗവും അവള്‍ക്ക് ലഭിച്ചിരിക്കണം. അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയുള്ള ചിലവും മുലയൂട്ടുന്നവളാണെങ്കില്‍ അതിനുള്ള പ്രതിഫലവും പുറമെ കുട്ടിക്കുള്ള ചിലവും അയാളുടെ സ്വത്തില്‍ നിന്ന് കിട്ടിയിരിക്കണം. കൂടാതെ ഖുര്‍ആന്‍ പറഞ്ഞു. നിങ്ങളില്‍ നിന്ന് ആര്‍ മരിച്ചുപോവുകയും ഭാര്യമാരെ വിട്ടേച്ച് പോവുകയും ചെയ്യുന്നുവോ അവര്‍ തങ്ങളുടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടാത്ത വിധം ഒരു കൊല്ലത്തേക്കുള്ള വിഭവം തങ്ങളുടെ ഭാര്യമാര്‍ക്ക് വസിയ്യത്ത് ചെയ്യേണ്ടതാണ്. (2:240) എന്നാല്‍ അവര്‍ക്ക് സ്വന്തം നിലക്ക് ഇപ്പറഞ്ഞ ആനുകൂല്യം അനുഭവിക്കാതെയിരിക്കുകയും ചെയ്യാവുന്നതാണ്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …