Home / Editorial

Editorial

കുടുംബ ബന്ധങ്ങളെ സംബന്ധിച്ച അവിശ്വസനീയ സത്യങ്ങളാണ്  നാം നിരന്തരം അറിഞ്ഞു കൊണ്ടിരിക്കുന്നത് .  ശാസ്ത്ര -സാങ്കേതിക-സാമ്പത്തിക വളർച്ച  മാനവ സമൂഹം അവകാശപ്പെടുന്നുണ്ടെങ്കിലും കുടുംബ ബന്ധങ്ങൾ തകർന്നു കൊണ്ടിരിക്കുകയാണ് .

കുടുംബജീവിതത്തില്‍ അനുഷ്ഠിക്കേണ്ടുന്നതായ കര്‍ത്തവ്യങ്ങളും കടമകളും ധാര്‍മ്മിക ഉത്തരവാദിത്വങ്ങളും  യാഥാർത്ഥ്യബോധത്തോടെ മനസിലാക്കാതെ ഏതോ ഒരു കാല്പനിക സ്വപ്‌നത്തിലേക്ക് എന്ന മട്ടിലാണ് പലരും വിവാഹ ജീവിതത്തിലേക്ക് കടന്ന് വരുന്നത്  എന്നതാണ് ഒരു പ്രധാന പ്രശ്നം .  അഭ്യസ്തവിദ്യർ എന്ന് അവകാശപ്പെടുന്നവരുടെ കാര്യവും വ്യത്യസ്തമല്ല.

വിവാഹശേഷം പങ്കാളിയോടു എങ്ങനെ ഇടപെടണം, പ്രായോഗിക ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടുന്ന ധാര്‍മ്മികവും മാനസ്സികവും ശാരീരികവുമായ കടമകള്‍ , ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് യഥാര്‍ത്ഥമായ രീതിയില്‍ അറിവുകള്‍ ഇന്നു ലഭിക്കുന്നില്ല എന്നത് വസ്തുതാപരമാണ്. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവാവിനോ, യുവതിക്കോ അതു സംബന്ധിച്ച അറിവുകള്‍ പകര്‍ന്നു നല്‍കുവാന്‍ കടപ്പാടുള്ള മാതാപിതാക്കളും മുതിര്‍ന്നവരും ആ കാര്യത്തെ ഗൗരവമായി കാണാത്തതുകൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല.

ഇത്തരമൊരു സാഹചര്യത്തിൽ, കുടുബ – വൈവാഹിക വിഷയത്തിൽ വ്യക്തവും ധർമ്മനിഷ്ഠവുമായ പ്രായോഗിക മാർഗ നിർദേശങ്ങൾ കൊണ്ട് ഏറെ സമ്പന്നമായ ഇസ്ലാമിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വൈവാഹിക – കുടുംബബന്ധങ്ങൾക്ക്  കരുത്ത്  പകരാനുള്ള ഒരു ശ്രമമാണ്  തേൻ നിലാവ്. കോം

വിദേശീയരായ പ്രഗൽഭ എഴുത്ത്കാരുടെ ഈ വിഷയത്തിലുള്ള  വിവിധ ലേഖനങ്ങൾക്ക്  പുറമേ പ്രമുഖ മാധ്യമമങ്ങളിൽ വന്ന ശ്രദ്ധേയമായ ലേഖനങ്ങളും തേൻനിലാവിലുണ്ട് . ഓരോ  ലേഖനങ്ങൾക്കൊപ്പവും അത് സംബന്ധിച്ച റഫറൻസ് / സോഴ്സ്  ലിങ്കുകൾ നൽകിയിട്ടുണ്ട്.

സ്ത്രീധനം, അതിൻറെ പേരിലുള്ള കമ്മീഷൻ കച്ചവടം, മറ്റ്  വൈവാഹിക അനാചാരങ്ങൾ തുടങ്ങിയ സാമുഹിക പ്രശ്നങ്ങൾക്ക്  എതിരെ ഒരു സ്വതന്ത്ര സംരഭം എന്ന നിലയിൽ ആരംഭിച്ച നിക്കാഹ് ഇൻ കേരള .കോംമാണ്  ഈ സംരഭത്തിന് പിന്നിൽ.

വളരെ കുറഞ്ഞ കാലയളവ്‌ കൊണ്ട് തന്നെ കേരളത്തിലെ ഏറ്റവും മികച്ചതും വിശ്വാസ യോഗ്യവും  എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന തരത്തിലേക്ക് നിക്കാഹ് ഇൻ കേരള .കോം  വളർന്നു എന്നത്  ഈ  അവസരത്തിൽ വളരെ സന്തോഷത്തോടെ പറയുകയാണ്‌ .

കുടുംബ ബന്ധങ്ങളുടെ സുവർണ്ണ ഗീതം പൊഴിക്കുമെന്നു  ഉറപ്പുള്ള ഈ തേൻ നിലാവിൻറെ അനുവാചകർ നിങ്ങളാണ്. വായിക്കുക പ്രയോഗിക്കുക പ്രചരിപ്പിക്കുക.

പരമ കാരുണികൻ നമ്മുടെ  എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍

Editor-in-chief : Naseem Khan.M
Sub Editors : Raseena.M.A, Shabna Sumayya