21-Jan-2018
SPECIALS
Home / ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍

ആശംസകള്‍ / പ്രതികരണങ്ങള്‍ / സന്ദേശങ്ങള്‍

ഈ വെബ്സൈറ്റിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ ഞങ്ങള്‍ക്ക് അതിയായ താല്പര്യമുണ്ട്. ഈ വെബ്സൈറ്റ് പ്രചാരണത്തിനും വിപുലീകരണത്തിലും വേണ്ടിയുള്ള നിങ്ങളുടെ ആശയങ്ങളെയും സ്വാഗതം ചെയ്യുന്നു.

Click here to submit your review.


Submit your review
Click here to enable Malayalam Typing
* Required Field

Jun 18, 2014 by FAIZAL BIN KHASIM

നിങ്ങളുടെ ഈ ഉദ്യമം വളരെ പ്രശംസനിയമാണ് . അല്ലാഹുവിന്റെ അനുഗ്രഹവും തൃപ്തിയും നിങ്ങള്ക്ക് ഉണ്ടാകട്ടെ. ആമീൻ.


Prashamsaneeyam

Mar 06, 2014 by Nishad S

നിങ്ങളുടെ ഈ ഉദ്യമം വളരെ പ്രശംസനിയമാണ് . അല്ലാഹുവിന്റെ അനുഗ്രഹവും തൃപ്തിയും നിങ്ങള്ക്ക് ഉണ്ടാകട്ടെ. ആമീൻ.


സന്തോഷത്തിൻറെ പൂര്‍ണനിലാവ്

Feb 02, 2014 by Shiyas biN Fareed

അഭിനന്ദാര്‍ഹം, ഫലദായകം.....അതിലേറെ ഉപകാരപ്രദം with ആശംസകള്‍.....

ജീവിതക്രമങ്ങളില്‍ എല്ലാ മേഖലകളിലും മൈക്രോ ടെക്‌നിക്കുകള്‍ ആഗ്രഹിക്കുന്നവരാണ് നാം...
അതില്‍ മതവും ജീവിതരീതിയും അവന്റെ ആചാരാനുഷ്ടാനങ്ങളും മൂല്യങ്ങളും പോലും മൈക്രോചിപ്പില്‍ ഒതുക്കിക്കിട്ടിയാല്‍ അത്രയ്ക്കു സൗകര്യപ്രദമെന്ന് കരുതുന്നവര്‍....
സ്വാഭാവികതയുടേതപ്പുറം എന്തിന്റെയെല്ലാമോ ആരുടെയെല്ലാമോ ഭാഗത്തുനിന്നുണ്ടാവുന്ന നിര്‍ബന്ധാവസ്ഥതയും സമ്മര്‍ദ്ദവുമാണ് അതിന്റെ ഹേതു...

ഈ യാന്ത്രികജീവിതത്തില്‍ പലര്‍ക്കും പലതും യഥാവിധം പുലര്‍ത്താനാവാതെ വരുന്നു...
അത്തരം സാഹചര്യങ്ങളില്‍ മനുഷ്യന്‍ ഒരു കടലാസില്‍ നിന്നോ നിയമപുസ്തകങ്ങളില്‍ നിന്നോ അവ വായിച്ചുതീര്‍ക്കാനും സ്വായത്വമാക്കാനും മടിക്കുമ്പോള്‍ അവന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ അവ വിരല്‍തുമ്പിലെത്തുമ്പോള്‍ അത് അവന് പുതിയൊരു അനുഭവമാണ് നല്‍കുക....

കുടുംബജീവിതവും മതജീവിതവും സാമൂഹ്യജീവിതവും എല്ലാം താളം തെറ്റിയ പുതിയ മനുഷ്യര്‍ക്ക് തീര്‍ച്ചയായും ഇതൊരു തേന്‍നിലാവ് അല്ല....പൂര്‍ണനിലാവ് ആണ്....
തെറ്റിദ്ധാരണകളുടേയും അബദ്ധങ്ങളുടേയും അജ്ഞതയുടേയും എടുത്തുചാട്ടത്തിന്റേയും തമസ്സില്‍ നിന്ന് യാഥാര്‍്ത്ഥ്യത്തിന്റേയും സന്തോഷത്തിന്റേയും വിഹായസ്സിലേക്ക് നയിക്കുന്ന പൂര്‍ണനിലാവ്....

ഭാവുകങ്ങള്‍ നേരുന്നു....എന്നും പൂര്‍ണനിലാവായി ഉദിച്ചുനില്‍ക്കട്ടെ എന്ന പ്രാര്‍ഥനയോടെ.....


Jan 07, 2014 by Nishad A

തികച്ചും അനിവാര്യമായ ഒരു ദിശയിലേക്കാണ് നിക്കാഹ് ഇൻ കേരളയുടെ യാത്ര.അവിശ്വാസവും ഈഗോയും കുടുംബജീവിതത്തിൽ ഇരുളുകൾ വീഴ്ത്തുമ്പോൾ തേൻനിലാവ് പ്രകാശം ആവട്ടെ എന്ന് പ്രാർഥിക്കുന്നു. സമ്പത്തും പ്രതാപവും അളവില്ലാതെ തന്നു അനുഗ്രഹിച്ച ഉത്തമ സമുദായം , ആധുനിക മെന്നു നാം വിശേഷിപിക്കുന്ന ഈ കലഘട്ടത്തിൽ ജാഹിലിയത്തിൻറെ കൊടുമുടി കയറുകയാണ്.ഉറങ്ങുമ്പോഴും, ഭക്ഷിക്കുമ്പോഴും ഒക്കെ ഇസ്ലാമിക മര്യാദകൾ മദ്രസകളിൽ നിന്ന് സ്വയത മാക്കിയ നാം how can I islamise my tweets ?How i SKIP SPICY POSTS ? എന്നൊക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .
Shareea Verified Netizon ആകാൻ അത് വഴി കുടുംബത്തില ബർക്കത്തു ണ്ടാവാൻ ഇതൊരു വഴി ആകട്ടെ എന്ന് ആശംസിക്കുന്നു.


സൈറ്റ് കലക്കി

Jan 07, 2014 by സുഹൈറലി

മലയാളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സൈറ്റ്, ഭാവുകങ്ങൾ. ഇന്നത്തെ സാഹചര്യത്തിൽ വളരെ അത്യാവശ്യമായിട്ടുള്ളതാണ് ഫാമിലി കൌണ്‍സിലിങും പാരൻറിങും. നമ്മുടെ ധാരണക്കും അപ്പുറത്തുമാണ് നാമുക്ക് ഇടപഴകേണ്ടി വരുന്ന പലരും എന്ന തിരിച്ചറിവ് തന്നെ വലിയൊരു അറിവാണ്. ഇത്തരം ലേഖനങ്ങൾ ഇനിയും ഉൾപ്പെടുത്താം. മറ്റ് സൈറ്റുകളിൽ നിന്നും നല്ല ലേഖനങ്ങൾ ലിങ്ക് കാണിച്ച് ഇവിടെ ചേർക്കാവുന്നതാണ്. ഇസ്ലാമിക് ആപ്ലിക്കേഷൻ നിർമ്മിച്ച് സൈറ്റിൽ ചേർക്കുന്നതും പുതിയ കാലത്ത് കൂടുതൽ സഹായകമാവും....അല്ലാഹു അനുഗ്രഹിക്കട്ടെ


ആശംസകള്‍

Jan 07, 2014 by Abdul Latheef CK

ജീവിതത്തിന്റെ ഒരു സുപ്രധാന മേഖലയായ കുടുബജീവിതത്തെ ഫലപ്രദമാക്കാന്‍ സഹായിക്കുന്ന ഈ സൈറ്റിനും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ഥനകളും.


മഹത്തായ സേവനം

Jan 07, 2014 by Abdul Azeez KS, Northern Canada

തേന്‍നിലാവിന് ആശംസകള്‍ . എത്ര മനോഹരമായ പേര്. തേന്‍നിലാവ്. നിക്കാഹ് ഇന്‍ കേരള മുസ്ലിംസമുദായത്തിന് മഹത്തായ ഒരു സേവനമാണ് നടത്തുന്നത്. ഇപ്പോള്‍ നിക്കാഹ് അതിന്‍റെ സാമൂഹ്യബാദ്ധ്യതയും ഏറ്റെടുത്തിരിക്കുന്നു, തേന്‍നിലാവിലൂടെ.

കത്തോലിക്കാസമുദായം ഈ രംഗത്ത് എത്രയോ മുമ്പോട്ടുപോയിരിക്കുന്നു. ഒരു കത്തോലിക്കായുവതിയോ യുവാവോ വിവാഹം ചെയ്യണമെങ്കില്‍ കത്തോലിക്കാസമുദായം നടത്തുന്ന കൌണ്‍സിലിംഗ് കോഴ്സ് പൂ൪ത്തിയാക്കിയിരിക്കേണ്ടതാണ്. എന്നാലേ ആ വിവാഹം നടക്കൂ. മുസ്ലിം യുവതീയുവാക്കളുടെ പ്രശ്നങ്ങള്‍ അറിയുവാനോ വിവാഹജീവിതപ്രശ്നങ്ങള്‍ ച൪ച്ചചെയ്യുവാനോ ഇസ്ലാമികമായ ഒരു മാര്യേജ് കൌണ്‍സലിംഗ് മുസ്ലിം സമുദായത്തില്‍ ഇല്ല. പക്ഷേ, കുടുംബപ്രശ്നം കൈവിട്ടുകഴിയുമ്പോള്‍ ഈ രംഗത്ത് യാതൊരു പ്രാവീണ്യവുമില്ലാത്തവ൪ പ്രശ്നം ഒത്തുതീ൪പ്പാക്കുവാന്‍ ശ്രമിക്കുകയും അത് നടക്കാതാകുമ്പോള്‍ തലാഖിനുവേണ്ടി സഹായിക്കുകയും ചെയ്യുന്ന മഹല്ലുകമ്മിറ്റികള്‍ ഉണ്ടുതാനും. ഇതില്‍ നഷ്ടം കൂടുതലായും സംഭവിക്കുന്നത് പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ്. മുസ്ലിംകള്‍ക്ക് സംഘടനകളില്ലാഞ്ഞല്ല. പരസ്പരം യുദ്ധംചെയ്യുന്ന, പരസ്പരം കാഫിറാക്കുന്ന, ചളിവാരിയെറിയുന്ന സംഘടനകള്‍ മുസ്ലിം സമുദായത്തിലുള്ളത്ര വേറൊരു സമുദായത്തിനില്ലതാനും.

അല്ലാഹുത്തആല വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. കാരണം കുടുംബമാണ് രാഷ്ട്രത്തിന്‍റെ ഏറ്റവും ചെറിയ ഏകകം. സമൂഹം നന്നാകണമെങ്കില്‍, രാഷ്ട്രം നന്നാകണമെങ്കില്‍ കുടുംബം നന്നാകണം.

നിക്കാഹ് ഇന്‍ കേരളയുടേയും തേന്‍നിലാവിന്‍രേയും ഈ നല്ല ഉദ്ദേശ്യത്തിന് എല്ലാ ആശംസകളും നേരുന്നു.
നല്ല വിജയത്തിലെത്തിച്ചുതരട്ടെ എന്നു ദുആ ചെയ്യുന്നു.


ആശംസകള്‍

Jan 07, 2014 by riyas kaduvakuzhy

വളരെ മനോഹരമായി ആദർശപരമായി മുന്നേറാൻ
ഒരായിരം ആശംസകളോടെ
റിയാസ് കടുവാകുഴി


സംരംഭം ഏറെ പ്രയോജന്‌പ്പെടും

Jan 07, 2014 by sudoor

ആഗോളീകരണത്തിന്റെ ഈ ആസുരയുഗത്തില്‍ മൂല്ല്യങ്ങള്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്,പവിത്രമായ വിവാഹവും കമ്പോളവത്കരിക്കപ്പെടുന്നു,വരന്റെ പക്വതയില്ലായ്മകൊണ്ട് കുഞ്ഞുപ്രായത്തില്‍ തന്നെ സഹോദരിമാര്‍ മൊഴിചൊല്ലപ്പെട്ട് ഒരു മെഴുക് തിരി കണക്കെ ഉരുകിയൊലിക്കാന്‍ വിധിക്കപ്പെടുന്നു.ഈ രംഗത്ത് കാണുന്നതും കേള്‍ക്കുന്ന്തും കര്‍ണ്ണകഠോരവും അശുഭകരവുമാണ്.പലരും ജീവിതം ജീവിച്ച് തീര്‍ക്കുന്നു.വിവാഹജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഈ സംരംഭം ഏറെ പ്രയോജന്‌പ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.സര്‍വ്വേശരന്‍ അര്‍ഹമായ രീതിയിലുള്ള പ്രതിഫലം അണിയറശില്പികള്‍ക്ക് നല്‍കട്ടെ....


Thennilavu.com , USA 4.2 5.0 9 9 നിങ്ങളുടെ ഈ ഉദ്യമം വളരെ പ്രശംസനിയമാണ് . അല്ലാഹുവിന്റെ അനുഗ്രഹവും ത