ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം-2)

 140.00

ബന്ധങ്ങളില്‍ ഒരു അഴിച്ചുപണി ആവശ്യമാണ്. എന്ന് ആധുനികതയുടെ അതിപ്രസരം അനുഭവിച്ച നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ തകര്‍ച്ച ജീവിതത്തിന്‍റെ തകര്‍ച്ചയാണ്. ബന്ധങ്ങളുടെ കണ്ണികള്‍ യാഥാവിധം കോര്‍ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും നിര്‍വൃതിയും വാക്കുകളില്‍ ഒതുക്കുവാന് സാധ്യമല്ല, ദാമ്പത്യബന്ധം കുഞ്ഞുങ്ങളുമായുള്ള ബന്ധം, സുഹൃദ്ബന്ധം, അയല്പക്കബന്ധം തുടങ്ങി ജീവിതത്തിലെ എല്ലാ ബന്ധങ്ങലെക്കുറിച്ചും സവിസ്തരം വിശദീകരിക്കുന്ന ‘ബന്ധങ്ങളുടെ മന:ശാസ്ത്രം’ എന്ന പുസ്തക പരമ്പരയുടെ ഈ രണ്ടാം ഭാഗം നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഒരു മുതല്‍ കൂട്ടാ യിരിക്കുമെന്നതില്‍ സംശയമില്ല.

Author : Adv.Mueenuddeen

98 in stock

Description

സന്തോഷഭരിതവും സന്താപരഹിതവുമായ ജീവിതം നയിക്കുന്നതിന്‍റെ പ്രായോഗിക നിര്‍ദേശങ്ങളുടെയും മാര്‍ഗങ്ങളുടെയും മറ്റൊരു പടവുകൂടി കയറുന്നു. ജീവിതത്തില്‍ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും കടന്നുവരുമ്പോള്‍ അവയെ വളരെ ക്രിയാത്മകമായി കൈകാര്യം ചെയ്തുകൊണ്ട് ആശ്വാസകാരവും ആനന്ദകരവുമായ ഒരു ഹൃദയത്തെ പുനസൃഷ്ടിച്ചെടുക്കുന്നതിനുള്ള പ്രായോഗിക കൈപുസ്തകത്തിന്‍റെ മറ്റൊരു ഏടുകൂടി. ദൈവാനുഗ്രഹമായ നമ്മുടെ കൊച്ചു കുട്ടികളെ ധാര്‍മികതയുടെയും നേരിന്‍റെയും നേര്‍രേഖയിലൂടെ നയിക്കുന്നതിനുള്ള ദൈവിക പാഠങ്ങളുടെയും ഉപദേശങ്ങളുടെയും നിലക്കാത്ത നീരുറവയുടെ തുടര്‍ച്ച….

ഉദാത്തവും ഉല്‍കൃഷ്ടവുമായ ദാമ്പത്യ ബന്ധത്തെ ആനന്ദദായകവും ആഹ്ലാദകരവുമാക്കിത്തീര്‍ക്കുന്നതിനുള്ള ശാസ്ത്രീയമായ പഠനങ്ങളുടെയും, ദൈവിക നിര്‍ദേശങ്ങളുടെയും അനുഭവ യാഥാര്‍ഥ്യങ്ങളുടെയും അനുസ്യൂതമായ ഒഴുക്കിന്‍റെ രണ്ടാം ഭാഗത്തിലേക്ക് നാം പ്രവേശിക്കുകയാണ്.
ജീവിതത്തില്‍ ആന്തരികമായ ആശ്വാസവും ആനന്ദവും കണ്ടെത്തുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ വിവരിക്കുകയാണീ പുസ്തകം. ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും പരാജയം ഏറ്റുവാങ്ങേണ്ടുന്നവരില്ല നമ്മള്‍ എന്ന് ഉദാഹരണസഹിതം ഇത് വിവരിക്കുന്നു. ഉപഭോഗ സംസ്കാരത്തിന്‍റെ കുത്തൊഴുക്കുകള്‍ സ്വീകരണ മുറികളിലേക്ക് കുത്തിയൊഴുകിക്കൊണ്ടിരുക്കുന്ന ഈ കാലത്ത്, മലയാളിയടക്കമുള്ള ജനം ജീവിത നൈരാശ്യത്തിന്‍റെ കയ്പുനീര്‍ കുടിച്ചുകൊണ്ടാണ് ദിനരാത്രികള്‍ തള്ളിനീക്കുന്നത്. ഉപഭോഗവസ്തുക്കളുടെ ആധിക്യം അവന്‍റെ മനസ്സിനെ ഒട്ടും ആനന്തിപ്പിക്കുന്നില്ല എന്നതാണ് കുടുമ്പത്തോടെയുള്ള ആത്മഹത്യയും മറ്റും തെളിയിക്കുന്നത്.

ഇവിടെ ഒരു മാറ്റം നമുക്ക് അനിവാര്യമാണ്? മാറ്റമാകട്ടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. മാറ്റത്തിനുള്ള എനര്‍ജി നമ്മുടെ ഉള്ളില്‍ കുടികൊള്ളുന്നുവെന്നതില്‍ സംശയമില്ല. വളര്‍ന്ന് വളര്‍ന്ന് ഉന്നതനായി മാലാഖയോളം ഉയരാനുള്ള കഴിവും ശക്തിയും അല്ലാഹു നമ്മുടെ അകത്ത് നിക്ഷേപിച്ചിട്ടുണ്ട്, കൂടിച്ചേര്‍ന്ന ബീജത്തില്‍ നിന്നാണ് മനുഷ്യനെ ശ്രിഷ്ടിച്ചതെന്നും അവന്‍ കേള്‍വിയും കാഴ്ചയും നല്‍കിയെന്നും പറഞ്ഞതിന് ശേഷം ‘മനുഷ്യന്‍’ എന്ന ഖുര്‍ആനിലെ അധ്യായം എഴുവത്തിയാറാമത്തെ തൊട്ടടുത്ത വചനം തീര്‍ച്ചയായും നാം അവന് വഴികാണിച്ചു കൊടുത്തിരിക്കുന്നുവെന്നാണ്. ചുരുക്കത്തില്‍ മനുഷ്യന്‍റെ പുരോഗതിക്കും അതുവഴി ലഭിക്കുന്ന ആന്തരിക സന്തോഷങ്ങള്‍ക്കും ആനന്ദത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും സൃഷ്ടി കര്‍ത്താവ് തന്നെ നമുക്ക് കാണിച്ചു തന്നിരിക്കുന്നുവെന്നര്‍ഥം..

അദ്ധ്യായങ്ങള്‍

1. വ്യത്യസ്ത ഭാവങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്ത്?

2. വിവിധയിനം ശിശുഭാവങ്ങള്‍

3. ശൈശവത്തെ കണ്ടെത്തുക

4. കുട്ടികളെ വളര്‍ത്തുമ്പോള്‍

5. മാധ്യമങ്ങള്‍ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു

6. കുട്ടികളോടുള്ള ആശയവിനിമയം ഖുര്‍ആനില്‍

7. കുട്ടികളിലേക്ക് ഇറങ്ങിചെല്ലുക

8. പിതൃഭാവത്തെ കൂടുതല്‍ അറിയുക

9. തെറ്റുകള്‍ തിരുത്താതിരുന്നാല്‍

10. പിതൃഭാവത്തെ കണ്ടെത്തുക