മാധ്യമങ്ങള്‍ മനസ്സ് മലിനമാക്കുമ്പോള്‍

 75.00

ദൃശ്യമാധ്യമങ്ങളിലൂടെ ആക്രമങ്ങളുടെയും ക്രൂരതകളുടേയും ലൈംഗിക ആഭാസങ്ങളുടെയും ഫലമായി നിങ്ങളുടെ കുഞ്ഞുകളുടെ മനസ്സില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രോഗ കാരണം ചാനല്‍ എന്ന വൈറസ് ആണെങ്കില്‍ അത് ഒരുക്കികൊടുത്തത് നിങ്ങള്‍ തന്നെയാണ്. രോഗകാരണം ബോധ്യപ്പെട്ടാല്‍ ഇനി അതിന്‍റെ ചികിത്സ എന്താണ് എന്നതാണ് ചോദ്യം. വായിക്കുക, ഈ പുസ്തകം ആദ്യന്തം വായിക്കുക. രോഗത്തെ കുറിച്ചും രോഗ കാരണത്തെ കുറിച്ചും, ചികിത്സയെ കുറിച്ചും ഇത് വളരെ സരളമായ ഭാഷയില്‍ വിശദീകരിക്കുന്നു.
Author : Adv.Mueenuddeen

98 in stock

Description

“ഇതെന്താണെന്ന് നിങ്ങള്‍ക്കാര്കെങ്കിലും, അറിയുമോ?’’

രക്ഷിതാക്കളുടെ യോഗത്തില്‍ വെച്ച് ആ കോളെജിലെ പ്രധാന അധ്യാപകന്‍ ചോദിച്ചതാണിത്. ഒരു പേനയുടെ ടോപ്പിന്‍റെ അത്ര വലിപ്പമുള്ള ഒരു സാധനം മാല പോലുള്ള ഒരു ചരടില്‍ ഘടിപ്പിച്ചിരിക്കുന്നു. അത് ഉയര്‍ത്തിപ്പിടിച്ചാണ് ആ കോളേജിലെ പ്രധാന അധ്യാപകന്‍ ഇത് ചോദിച്ചത്. പ്ലസ്‌ടു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ യോഗത്തില്‍ ഞാനും എത്തിച്ചേരാനുള്ള കാരണം എന്‍റെ അനുജനും അവിടെ പ്ലസ്‌ടുവിന് പഠിപ്പിക്കുന്നുവെന്നതാണ്. അമ്പതിലതികം വരുന്ന രക്ഷിതാക്കളില്‍ പക്ഷേ എനിക്കല്ലാതെ അത് തിരിച്ചറിയാന്‍ പറ്റിയില്ല. ഒരു പെന്‍ഡ്രൈവായിരുന്നു അത്. നിരവധി സീഡികളില്‍ സൂക്ഷിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ വളരെ ചെറിയ ഈ ഡ്രൈവില്‍ സൂക്ഷിക്കാന്‍ പറ്റും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഒരാള്‍ക്കല്ലാതെ ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതിന്‍റെ ബാക്ക്ഗ്രൌണ്ട് വിശദീകരിച്ചു. പ്ലസ്‌ടു ക്ലാസില്‍ വെച്ച് ഇന്ന് പിടിക്കപ്പെട്ടതാണിത്. ക്ലാസ് നടന്നു കൊണ്ടിരിക്കെ കുട്ടികള്‍ എന്തോ പരസ്പരം കൈമാറുന്നത് കണ്ട് സംശയം തോന്നിയാണ് അധ്യാപകന്‍ അത്കൈയ്യോടെ പിടികൂടിയത്. അതിലുള്ള ഡാറ്റകള്‍ എന്താണെന്ന് അറിയുവാന്‍ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചപ്പോഴാണ് അതില്‍ നിരവധി നീലചിത്രങ്ങള്‍ ഉണ്ടെന്ന് മനസിലായത്. നിങ്ങളുടെ കുട്ടികള്‍ അത് ഉപയോഗിക്കുന്നു പക്ഷെ അത് എന്താണെന്ന് പോലും നിങ്ങള്‍ക്കറിയില്ല എന്നതാണ് വസ്തുത.

നഗരത്തിലെ ഒരു കോളെജിലുണ്ടായ ഈ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. കുട്ടികള്‍ എത്രമാത്രം അഡ്വാന്‍സ്ഡ് ആയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സംഭവം. മുമ്പ് നീലചിത്രം അടങ്ങുന്ന പല സംഭവങ്ങളും പല സ്കൂളിലുമുണ്ടായിട്ടുണ്ട്. ഇന്ന് നിരവധി സീഡികളില്‍ കൊള്ളുന്നത് സൂക്ഷിക്കാന്‍ പറ്റിയതും മറ്റുള്ളവരുടെ കണ്ണുകളില്‍ പെടാതിരിക്കാന്‍ സാധിക്കുന്നതുമായ ചെറിയ ഒന്നിലേക്ക് ചുവടുമാറിയിരിക്കുന്നുവെന്നു മാത്രം. എന്താണ് സത്യത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് പറ്റിയത്? അവര്‍ ലൈംഗികവൈകൃതങ്ങളുടെയും മറ്റു അനുബന്ധ പ്രശ്നങ്ങളുടെയും തുരുത്തിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. മുകളില്‍ പറഞ്ഞ അതെ അധ്യാപകന്‍ പറഞ്ഞ ഒരു കാര്യവും കൂടി ഞാന്‍ ഓര്‍മിപ്പിക്കട്ടെ. “ഇരുപതു വര്‍ഷമായി ഞാന്‍ അധ്യാപനവൃത്തിചെയ്യുന്നു. ഏകദേശം ഒരു പത്തുവര്‍ഷത്തിന് മുന്‍പ് പഠിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി ഇന്ന് ലഭിക്കുന്നില്ല. അന്നത്തെ കുട്ടികള്‍ അധ്യാപകര്‍ എന്ത് പറഞ്ഞുവോ അത് കൃത്യമായി അനുസരിച്ചിരുന്നു. എന്നാല്‍ ഈ തലമുറയിലെ കുട്ടികള്‍ അങ്ങനെയല്ല. അത് ആരുടേയും കുറ്റമല്ല. ഈ തലമുറയുടെ പ്രത്യേകതയാണ്.

ഇവിടെ നാം ആലോചികേണ്ടുന്ന ഒരു വസ്തുതയുണ്ട്. ഈ തലമുറ എങ്ങനെയാണ് അങ്ങനെയായത്? ആരാണ് അവരെയങ്ങനെ ആകിതീര്‍ത്തത്? ജനിക്കുമ്പോഴേ അവര്‍ അങ്ങനെയായിരുന്നുവെന്ന് പറയുകവയ്യല്ലോ? എല്ലാ അരുതായ്മകളും പേറിനടക്കാനുള്ള തരത്തില്‍ ഈ തലമുറയെ ആക്കിത്തീര്‍ത്തത് ആര് എന്ന ചോദ്യം എന്തുകൊണ്ടും ഒരു സത്യാന്യേഷിയെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.

‘ദ അദര്‍ പാരന്‍റ്’ എന്ന പ്രശസ്ത ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് തന്‍റെ പുസ്തകത്തില്‍ പറയുന്ന കാര്യത്തിലൂടെ നമുക്ക് വിഷയത്തിലേക്ക് പ്രവേശിക്കാം. രക്ഷിതാക്കളായ നമുക്കെല്ലാവര്‍ക്കും ഇന്ന് നന്നായറിയുന്നതു പോലെ നമ്മുടെ കുഞ്ഞുങ്ങള്‍ രാവും പകലും മാധ്യമങ്ങളുടെ ആര്‍പുനാദത്താല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. അമേരിക്കയിലെ മില്ല്യന്‍ കണക്കിന് കുട്ടികള്‍ക്കും മാധ്യമമെന്നത് മറ്റോരു രക്ഷിതാവാണ്‌. അവന്‍റെ ജീവിത യാഥാര്‍ഥ്യങ്ങളെ രൂപപ്പെടുത്തുന്ന ശക്തിയാണത്. അവരുടെ പ്രതീക്ഷകള്‍ക്ക് ഉറപ്പ് നല്‍കുന്നത് മീഡിയയാണ്. അവരുടെ സ്വഭാവത്തെ നയിക്കുന്നതും പ്രതിഛായ രൂപപ്പെടുത്തിക്കൊടുക്കുന്നതും അവരുടെ താല്‍പര്യങ്ങള്‍, ചോയ്സുകള്‍, മൂല്യങ്ങള്‍ എന്നിവ എന്തൊക്കെ ആയിരിക്കണമെന്ന് പറഞ്ഞുകൊടുക്കുന്നതും മീഡിയയാണ്.

മുകളിലത്തെ ഉദ്ദേശിച്ച ജെയിംസ് പി. സ്റ്റെയറിന്‍റെ വാക്കുകളില്‍ നിന്നും കാര്യം വ്യക്തമാണ്. പുതിയ തലമുറയെന്ന്‍ പറയുന്ന നമ്മുടെ കുട്ടികള്‍ ഇന്ന് ജനിച്ച് വീഴുന്നത് തന്നെ മീഡിയകളുടെ ആരവങ്ങള്‍ക്കിടയിലാണ്. ലോകം മൊത്തം ആഗോളഗ്രാമമായി മാറിയതോടെ മീഡിയയുടെ കാര്യത്തില്‍ അമേരിക്കയെന്നോ ഇന്ത്യയെന്നോ ഉള്ള വ്യത്യാസമൊന്നും ഇന്നില്ലല്ലോ. എല്ലാ ചാനലുകളും എവിടെയും എപ്പോഴും ലഭ്യമാണെന്ന അവസ്ഥയാണിന്ന്.

ഞാന്‍ വിശദീകരിക്കാതെ തന്നെ കാര്യങ്ങള്‍ നിങ്ങളുടെ ചിന്താ മണ്ഡലത്തില്‍ ഓടിയെത്തുന്നുണ്ടാവും. അത്രമാത്രം സ്വാധീനമാണ് മീഡിയകള്‍ക്ക് നമ്മുടെ കുട്ടികളിലുള്ളതെന്ന് നിങ്ങള്‍ക്ക് അറിയാമെന്നത് തന്നെ മീഡിയയുടെ സ്വാധീനമാണ് വ്യക്തമാക്കുന്നത്. വയലന്‍സും ലൈംഗികാഭാസങ്ങളും, അര്‍ധ നഗ്നകളുടെ കാമനൃത്തങ്ങളും, മരംചുറ്റി പ്രേമങ്ങളും, മദ്യലഹരിയില്‍ കൂത്താടുന്നതും, റാപ്പും റോപ്പുമടങ്ങുന്ന ഗാനങ്ങളുടെ അകമ്പടിയോടെ കൂട്ടനൃത്തം ചെയ്യുന്ന അര്‍ധ നഗ്നകളും നിറഞ്ഞ സിനിമകളും മറ്റ് ഷോകളും നിരന്തരമായി കണ്ടു കൊണ്ടിരിക്കുന്ന ഈ പുതിയ തലമുറ എങ്ങനെ ഇങ്ങനെയൊക്കെയായിത്തീര്‍ന്നു എന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതിനായി മറ്റെവിടെയെങ്കിലും അന്യേഷിക്കേണ്ടതുണ്ടോ? രക്ഷിതാക്കളായ നിങ്ങള്‍ തന്നെ ഒരുക്കികൊടുക്കുന്ന ചാനലുകളിലൂടെയല്ലെ അവര്‍ വഴികേടിന്‍റെ തുരുത്തിലേകെത്തിചേര്‍ന്നത് നിങ്ങള്‍ക്ക് നിഷേധിക്കുക സാധ്യമല്ല. നിങ്ങളുടെ മനസാക്ഷി അതിന് സമ്മതിക്കുകില്ല എന്നതുതന്നെ കാരണം. രോഗ കാരണം ചാനല്‍ എന്ന വൈറസ് ആണെങ്കില്‍ അത് ഒരുക്കികൊടുത്തത് നിങ്ങള്‍ തന്നെയാണ്.

രോഗകാരണം ബോധ്യപ്പെട്ടാല്‍ ഇനി അതിന്‍റെ ചികിത്സ എന്താണ് എന്നതാണ് ചോദ്യം. വായിക്കുക, ഈ പുസ്തകം ആദ്യന്തം വായിക്കുക. രോഗത്തെ കുറിച്ചും രോഗ കാരണത്തെ കുറിച്ചും, ചികിത്സയെ കുറിച്ചും ഇത് വളരെ സരളമായ ഭാഷയില്‍ വിശദീകരിക്കുന്നു. നമ്മുടെ മക്കളെ രക്ഷപ്പെടുത്താനുള്ള ഒരു രക്ഷാകവചമായി ഈ പുസ്തകം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ അടിയുറച്ച് വിശദീകരിക്കുന്നു. കാരണം ഇതില്‍ എന്‍റെ വകയായി കൂടുതലൊന്നുമില്ല. നിരവധി മനശാസ്ത്രജ്ഞന്മാരുടെയും ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തിയ പണ്ഡിതന്മാരുടെയും പഠനങ്ങളും അവരുടെ അനുഭവങ്ങളും ഗവേഷണങ്ങളും സര്‍വേകളുമാണ് കൂടുതലുള്ളത്. നിങ്ങളുടെ മക്കളെ നിങ്ങക്ക്, നിങ്ങളറിയാതെയുള്ള അവരുടെ അപഥ സഞ്ചാരത്തില്‍ നിന്നും രക്ഷപ്പെടുത്തണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കുക.

അദ്ധ്യായങ്ങള്‍

1. മാധ്യമങ്ങള്‍ മനസ്സ് ക്രൂരമാക്കുമ്പോള്‍

2. ടീച്ചറേ….. ഞങ്ങള്‍ പീഡനം കളിക്കുകയാ

3. പോര്‍ണോഗ്രഫിയില്‍ പതിയിരിക്കുന്ന പിശാച്

4. രക്ഷിതാക്കളോട് രണ്ടുവാക്ക്

5. ഇക്കാക്ക… ഇക്കാക്ക! അയാളെ എങ്ങനെയാണ് കൊല്ലേണ്ടത് ?

6. മ്യൂസിക്: മനസ്സു മ്ലേഛമാക്കുമ്പോള്‍

7. പരസ്യങ്ങളുടെ പിന്നാമ്പുറ രഹസ്യങ്ങള്‍