ഒരു മാറ്റത്തിന്‍റെ കഥ

 160.00

ഈ പുസ്തകം ഒരു മാറ്റത്തിന്റെ മാര്‍ഗദര്‍ശനമാണ്…
അയഥാര്‍ഥ്യങ്ങളില്‍ നിന്നും യാഥാര്‍ഥ്യങ്ങളിലേക്കുള്ള മാറ്റം… നിഗൂഢതകളില്‍ നിന്നും സുവ്യക്തതയിലേക്കുള്ള മാറ്റം… വിഭ്രാന്തിയില്‍ നിന്നും വിശ്രാന്തിയിലേക്കുള്ള മാറ്റം… വികാരങ്ങളില്‍ നിന്നും വിവേകത്തിലേക്കുള്ള മാറ്റം… സംശയങ്ങളില്‍ നിന്നും സുദൃഢതയിലേക്കുള്ള മാറ്റം… ആത്മനിന്ദയില്‍ നിന്നും ആത്മവിശ്വാസത്തിലേക്കുള്ള മാറ്റം… പ്രതിസന്ധികളില്‍ നിന്നും പ്രതീക്ഷകളിലേക്കുള്ള മാറ്റം… പിരിമുറുക്കത്തില്‍നിന്നും പരമാനന്ദത്തിലേക്കുള്ള മാറ്റം… മനോവേദനകളില്‍ നിന്നും മനോ സൌഖ്യത്തിലേക്കുള്ള മാറ്റം… ഇരുട്ടില്‍ നിന്നും വെളിച്ചതിലേക്കുള്ള മാറ്റം…
ജീവിതത്തിലെ എല്ലാവിധ നിഷേധാത്മകതകളില്‍ നിന്നും ഗുണാത്മകതകളിലേക്കുള്ള മാറ്റം!!
Author : Adv.Mueenuddeen

99 in stock

Description

പുസ്തകത്തില്‍ നിന്നും…. 

അശുഭാപ്തി വിശ്വാസത്തില്‍ നിന്നും ശുഭാപ്തി വിശ്വാസത്തിലേക്ക്….

ജീവിതത്തെ നിങ്ങള്‍ക്ക് രണ്ടുതരത്തില്‍ നോക്കിക്കാണാം വിജയ്. നിങ്ങള്‍ക്കതിനെ രചനാത്മകമോ നിഷേധാത്മകമോ ആക്കി മാറ്റാം. മനസ്സിന്റെ രണ്ടു വഴികളാണത്.

നിങ്ങള്‍ ഒരു റോസാച്ചെടി കാണുന്നുവെന്നിരിക്കട്ടെ. എന്താണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്? റോസച്ചെടിയിലുള്ള പൂക്കളെയാണോ കാണുന്നത്, അതല്ല ആ ചെടിയിലുള്ള മുള്ളുകളെയോ? രണ്ടും കാണാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അതിനുള്ള കണ്ണുകളും നിങ്ങള്‍ക്കുണ്ട്. ഏതു കാണണം എന്നു തീരുമാനിക്കുവാനുള്ള അവകാശവും നിങ്ങള്‍കുണ്ട്.

റോസാച്ചെടികള്‍ക്കടുത്തിരുന്ന് അതിലെ പൂക്കളെ മാത്രം നോക്കുന്നവരുണ്ട്. അവര്‍ ഒരു തരം ശുഭാപ്തിവിശ്വാസത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ അതിലെ മുള്ളുകളെ കാണുന്നില്ല. അവയെകുറിച്ച് ശ്രദ്ധിക്കുന്നില്ല എന്നതിനാല്‍തന്നെ അവരുടെ ശുഭാപ്തി വിശ്വാസത്തിന് ചിലപ്പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികള്‍ സംഭവിക്കുന്നു. നിറയെ പ്രതീക്ഷകളുമായാണ് അത്തരക്കാര്‍ ജീവിക്കുന്നത്. ചെറിയ ഒരു മുള്ളു തറക്കുമ്പോഴേക്കും അവര്‍ പതറുന്നു, തളരുന്നു, തകരുന്നു. മുള്ളുകളെ ശ്രദ്ധിക്കാതെ അതിനെ അവഗണിച്ച അവര്‍ ഒരു നാള്‍ മോഹഭംഗത്തില്‍ അകപ്പെടുന്നു.

എന്നാല്‍ ചിലര്‍ റോസാച്ചെടിക്കടുത്തിരുന്ന് അതിന്റെ മുള്ളുകളെ മാത്രം കാണുന്നു. ജീവിതത്തെ നിഷേധാത്മകമായി കാണുന്നവരാണിവര്‍. റോസാപ്പൂക്കള്‍ ആ ചെടികളിലുണ്ട്. പക്ഷേ, അവര്‍ക്കത് കാണാനാകുന്നില്ല. കണ്ടാല്‍ തന്നെ അവരത് വിശ്വസിക്കുന്നില്ല. എല്ലായ്പ്പോഴും അവരുടെ ശ്രദ്ധ മുള്ളുകളില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ ജീവിതം എന്നും പരാതികളും പരിഭവങ്ങളും നിറഞ്ഞതുമായിരിക്കും.

ഈ രണ്ടു വഴികളില്‍ ഏതായിരിക്കണം നാം സ്വീകരിക്കേണ്ടത് വിജയ്? നന്ദന്‍ എന്നോട് ചോദിച്ചു.

“സംശയമെന്ത്, ഒന്നാമത്തെ വഴിതന്നെ’’ ഞാന്‍ ഉടനെ ഉത്തരം നല്‍കി.

ഒന്നാമത്തെ മാര്‍ഗം സ്വീകരിച്ചവന്‍, റോസാപ്പൂകളെ മാത്രം കാണുന്നവന്‍ ജീവിതത്തില്‍ ഒരു ചെറിയ മുള്ളു തറയ്ക്കുമ്പോഴേക്കും തകരുന്നതല്ലേ നാം കാണുന്നത്. അപ്പോള്‍ ആ മാര്‍ഗം പൂര്‍ണത പ്രാപിച്ചതെന്ന് പറയാനൊക്കുമോ വിജയ്‌? ആ മാര്‍ഗത്തിലും അനിശ്ചിതത്വം കുടികൊള്ളുന്നതല്ലേ ശരി.

യെസ്, മിസ്റ്റര്‍ വിജയ്‌. തീര്‍ച്ചയായും മൂന്നാമതൊരു വഴികൂടിയുണ്ട്. ലോകത്തുള്ള പലരും ഒന്നാമത്തെ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. അതിനാല്‍ത്തന്നെ പാതിവഴിയില്‍ തളരുന്നതും തകരുന്നതും നാം കാണുന്നു. രണ്ടാമത്തെ വഴി -നിഷേധാത്മകതയുടെ വഴി – സ്വീകരിച്ചവര്‍ക്ക് ആദ്യമേ തകര്‍ച്ച തന്നെയാണുണ്ടാവുക.

ഇവിടെയാണ്‌ മൂന്നാമത്തെ വഴിയുടെ പ്രസക്തി. ഈ മൂന്നാമത്തെ വഴിയില്‍ മാത്രമെ പ്രായോഗികതയുള്ളൂ. അതിലൂടെ മാത്രമെ അനിശ്ചിതത്വത്തെ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാലത് നേടിയെടുക്കണമെങ്കില്‍ ഉന്നത തലത്തിലുള്ള ഒരു അവബോധം നമുക്ക് ആവിശ്യമാണ്. സ്രഷ്ട്ടാവിന്റെ നിര്‍ദേശങ്ങള്‍ കാണാതെ ജീവിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം ജനനം മുതല്‍ അവനു മുമ്പിലുള്ളത് ഈ രണ്ടു വഴികള്‍ മാത്രമാണ്…

അദ്ധ്യായങ്ങള്‍

1. ഹൃദയസ്പന്ദനം നിലച്ച നിമിഷങ്ങള്‍

2. അപ്രതീക്ഷിതമായി എത്തിയ അതിഥി

3. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍

4. ആന്തരിക വളര്‍ച്ചയുടെ ആരംഭം

5. ഞാന്‍ ഉറങ്ങുകയായിരുന്നു

6. പരക്കം പായുന്ന മനുഷ്യന്‍

7. സംശുദ്ധമായ പ്രകൃതത്തെ കണ്ടെത്തുക

8. നിങ്ങളുടെ മേല്‍വിലാസം എന്താണ്?

9. ജീവിത ലക്‌ഷ്യം കണ്ടെത്തുവാനുള്ള മാര്‍ഗമെന്ത്?

10. പ്രകൃതിയിലേക്ക് ഫോക്കസ് ചെയ്യുക

11. പരിമിതികളെ അതിജയിക്കാനുള്ള വഴികളെന്ത്?

12. ദിശാബോധം നല്‍കുന്ന മേപ്പ്

13. ശരികള്‍ തെരഞ്ഞെടുക്കുന്നതെങ്ങനെ

14. ജീവിത വിജയത്തിന്‍റെ ആധാരശില

15. അശുഭാപ്തി വിശ്വാസത്തില്‍ നിന്നും ശുഭാപ്തി വിസ്വാസത്തിലേക്ക്…

16. ഉയര്‍ന്നു പറക്കാനുള്ള ചിറകുകള്‍

17. ഉള്‍പോഷണം ലഭിക്കാന്‍

18. വിജയപാതയിലേക്ക് പ്രവേശിക്കുക

19. സമാധാനം സാധ്യമാണ്

20. ആരാണ് നമ്മുടെ ഹീറോ?

21. സുവര്‍ണാവസരം നഷ്ടപ്പെടുത്താതിരിക്കുക

22. ആകുലതകള്‍ അപ്രത്യക്ഷമാകുന്നു

23. നിങ്ങള്‍ സ്വതന്ത്രരാണ്

24. സമ്പൂര്‍ണ വിജയത്തിലേക്കുള്ള അഞ്ചു മാര്‍ഗങ്ങള്‍

25. ശാന്തിയുടെ തീരത്തേക്ക്