കുസൃതിയില്ലാത്ത കുട്ടികള്‍ (ഭാഗം-1)

 100.00

വികൃതിയുടെയും അച്ചടക്കരാഹിത്യത്തിന്റെയും അനുസരണക്കേടിന്റെയും വഴികളില്‍എത്തിച്ചേർന്ന സ്വന്തം കുട്ടികൾ കാരണം ജീവിതം തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. ഞങ്ങള്‍ എന്തുചെയ്യണം?’എന്ന വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുസ്തകം. ബന്ധങ്ങളുടെ മനശാസ്ത്രം എന്ന പ്രശസ്ത പുസ്തക പരമ്പരയുടെ കര്‍ത്താവില്‍ നിന്നും പ്രസക്തമായ മറ്റൊരു പുസ്തകം.
Author : Adv.Mueenuddeen

96 in stock

Description

കുട്ടികളെ നന്നായി വളര്‍ത്തുവാന്‍ വേണ്ടി നാം പലതും ചെയ്യുന്നു. പഠിച്ച പണി പലതും പയറ്റി നോക്കുന്നു. എന്നിട്ടും ഫലം വിപരീതം മാത്രം. എന്തുകൊണ്ടാണിതിങ്ങനെ സംഭവിക്കുന്നത്? എവിടെയാണു തെറ്റു പറ്റിയത്? കണ്‍കുളിര്‍മയുള്ള മക്കളെ ലഭിക്കുവാന്‍ നാം നിരന്തരം പ്രാര്‍ഥിക്കുന്നു. പക്ഷേ, അവരുടെ വികൃതികള്‍ കാരണം നാം പൊറുതി മുട്ടിയിരിക്കുകയാണ്. കുട്ടിയെപ്പോലും വെറുക്കുന്ന അവസ്ഥയിലേക്ക് മനസ്സ് എത്തിനില്‍ക്കുന്ന ചില നിമിഷങ്ങള്‍, ഉണ്ടാകുന്നു. ചുമരിലും മറ്റും വരഞ്ഞിട്ട് വൃത്തികേടാക്കുക, പത്രങ്ങളും മാഗസിനുകളുമൊക്കെ വലിച്ചു കീറുക, ബാത്ത്റൂമിലെയും മറ്റും പൈപ്പുകള്‍ തുറന്നിടുക, ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ വഴക്കും അടിയുമൊക്കെ നടത്തുക, കളിപ്പാട്ടവും ചിലപ്പോള്‍ വിലപിടിപ്പുള്ള മറ്റു സാധനങ്ങളുമൊക്കെ വലിച്ചെറിഞ്ഞു പൊട്ടിക്കുക, ഇവയോടൊക്കെ പ്രതികരിച്ചാല്‍ രക്ഷിതാക്കളായ നിങ്ങളോട് കയര്‍ത്തുകേറുക, നിരന്തരമായി കളവുപറയുക, കളവു നടത്തുക, അനുസരണക്കേട് കാണിക്കുക, വാശിയും ശാഠൃവും പ്രകടിപ്പിക്കുക, പഠനത്തില്‍ താല്‍പര്യം കാണിക്കാതിരിക്കുക തുടങ്ങിയ നിരവധി വികൃതികള്‍ കാരണം ജീവിതം തന്നെ ദു:സ്സഹമായിത്തീര്‍ന്ന സാഹചര്യങ്ങളാണ് പല രക്ഷിതാക്കളും വിളിച്ചു പറയുന്നത്.

തീര്‍ച്ചയായും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു; പഠിച്ചറിയേണ്ടിയിരിക്കുന്നു – ‘എവിടെയാണു തെറ്റുപറ്റിയത്’ എന്ന്‍.

മുകളില്‍ ഞാന്‍ എഴുതിയതും അല്ലാത്തതുമായ പ്രശ്നങ്ങളെയും വികൃതികളെയും ലളിതമായ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രായോഗിക കര്‍മ പദ്ധതിയുടെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ജീവിതത്തെ യഥാര്‍ഥ ആനന്ദമാക്കിത്തീര്‍ക്കാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് ഈ പുസ്തകം നിങ്ങള്‍ക്കു വിവരിച്ചു തരുന്നു. കുട്ടികളിലെ കുസൃതികളും വികൃതികളും പാടെ മാറ്റിയെടുത്ത് അവരുമായി സ്നേഹം പങ്കുവെച്ച് ഉല്ലാസ ഭരിതവും സന്തോഷദായകവുമായ ജീവിതം നയിക്കുവാനുള്ള വഴികള്‍ ഈ പുസ്തകം നിങ്ങള്‍ക്കു പഠിപ്പിച്ചു തരുന്നു. ഹൃദയത്തിനകത്ത് കുടികൊള്ളുന്ന ദു;ഖത്തിന്‍റെയും പ്രയാസത്തിന്‍റെയും ഒരു വലിയ ഭാണ്ഡം ഈ പുസ്തക വായനയിലൂടെ ഉരുകിയൊലിച്ചുപോകുന്നു. പകരം അവിടുത്തേക്ക് ഒഴുകിയെത്തുന്നത് സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും നീരുറവകളാണ്. ആശ്വാസത്തിന്‍റെ ഒരു ദീര്‍ഘ ശ്വാസം…

അദ്ധ്യായങ്ങള്‍

1. ചെളിയില്‍ വീണ കുട്ടി

2. ‘ശ്രദ്ധ’ക്കുവേണ്ടി ശ്രമിക്കുന്ന കുട്ടി

3. പ്രോത്സാഹനം ലഭിക്കുമ്പോള്‍…

4. കുട്ടിയുടെ ‘ശുദ്ധ പ്രകൃതം’ നശിച്ചതെങ്ങനെ?

5. രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്

6. മാറ്റത്തിന്റെ മൂന്ന് മാനങ്ങള്‍

7. ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണര്ത്താനുള്ള മാര്‍ഗങ്ങള്‍

8. കുട്ടിയുടെ വ്യക്തിത്വത്തെ തിരിച്ചറിയുക

9. കുട്ടിയുടെ മാനസികതലത്തെ മാനിക്കുക

10. സദുപദേശത്തിന്റെ രീതിശാസ്ത്രം

11. കുട്ടികള്‍ വൃത്തികേടിലേക്കു പോകാതിരിക്കാന്‍

12. ഉത്തരവാദിത്തബോധമുള്ള കുട്ടികള്‍

13. ശിക്ഷയില്‍ നിന്നും ശിക്ഷണത്തിലേക്ക്

14. കുട്ടികള്‍; ശ്രദ്ധയും പരിഗണനയും കിട്ടാതിരിക്കുമ്പോള്‍

15. കുട്ടി ചുമരില്‍ വരച്ചിടുന്നു; എന്തുചെയ്യണം?

16. നെട്ടോട്ടത്തിനിടയില്‍ കുട്ടിയെ മറക്കാതിരിക്കുക

17. കണ്ണില്‍ കണ്ടതൊക്കെ കുട്ടി വലിച്ചുകീറി നശിപ്പിക്കുന്നു; എന്തുണ്ട് മാര്‍ഗം?

18. വായനക്ക് ശേഷം