ക്ഷമാലുക്കളോട്…

 140.00

നമുക്ക് ക്ഷമയെകുറിച്ചുള്ള ഹൃദയ ചിന്തകള്‍ ആരംഭിക്കാം. ഓര്‍ക്കുക, ഈ പുസ്തകം ഒരു ചിന്താശകലം മാത്രമാണ്. ക്ഷമയെകുറിച്ചുള്ള ഒരു വിചിന്തനം. സാധാ വിചിന്തനമല്ല; ഹൃദയ വിചിന്തനം. ഈ ചിന്താശകലങ്ങളിലൂടെ നിങ്ങള്‍ കടന്നുപോയി അവ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ വിജയിച്ചു കഴിഞ്ഞു. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിജയിച്ചു…!!
Author : Adv.Mueenuddeen

98 in stock

SKU: IRP20 Category: Tags: , ,

Description

അദ്ധ്യായം 1

സ്രഷ്ടാവുമായുള്ള സൌഹൃദം

അല്ലാഹു എന്നോടൊപ്പമായിരിക്കണം, സ്രഷ്ടാവുമായുള്ള സൗഹൃദം ലഭിക്കാന്‍ നമ്മോടൊപ്പയിരിക്കണം എന്ന് നിങ്ങള്‍ ചിന്തിക്കറില്ലേ? എങ്കില്‍ അറിയുക നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് കേവലം ചിന്ത മാത്രമാണ്. അല്ലാഹു നിങ്ങളോടൊപ്പമായിരിക്കണമെങ്കില്‍ നിങ്ങള്‍ ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ ക്ഷമാലു ആയിരിക്കുക എന്നത്. നിങ്ങള്‍ ക്ഷമാലുവാകുമ്പോള്‍ ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ച് പരിപാലിക്കുന്ന രക്ഷിതാവായ അല്ലാഹു നിങ്ങളോടൊപ്പയിരിക്കും.അവന്റെ സഹായം ഓരോ നിമിഷവും നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടേയിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ അകം എപ്പോഴും ശാന്തിയിലും സമാധനത്തിലുമായിരിക്കും.

“സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമയും നമസ്കാരവും മൂലം (അല്ലാഹുവിനോട് ) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.”(2:153)

അദ്ധ്യായം 2

അല്ലാഹുവില്‍ നിന്നുള്ള ആനന്ദ വര്‍ഷം

ഓര്‍ക്കുക, പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ വെറുപ്പും വിദ്വേഷവും ഉള്ളില്‍ വെച്ചുകൊണ്ട് പെരുമാറുന്നവര്‍ക്ക് അല്ലാഹുവിനെ നഷ്ടപ്പെടും. മറിച്ച് പ്രശ്ന വേളകളില്‍ ക്ഷമയുടെ നേര്‍വിപരീതമായ തര്‍ക്കവും കുതര്‍ക്കവുമൊക്കെ നടത്താതെ പരിപൂര്‍ണ്ണമായ ക്ഷമ അവലംബിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുക തന്നെ ചെയ്യും. ക്ഷമയുടെ ഈ അവസ്ഥയില്‍ നിങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഉള്ളം സമാധാനവും ശാന്തിയും കൊണ്ട് നിറഞ്ഞു കവിയുന്നതിനാല്‍, ആന്തരിക ആനന്ദം കൊണ്ട് തുളുമ്പുന്നതിനാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ക്ഷമിക്കുവാന്‍ സാധിക്കുന്നു. ഈ കൂടുതലായുള്ള ക്ഷമ കൂടുതല്‍ കൂടുതല്‍ ആനന്ദവര്‍ഷം നിങ്ങളിലേക്ക് ചൊരിയുന്നു. ജീവിതം മഹാസൗഭാഗ്യപൂര്‍ണ്ണമാണെന്ന് നിങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു.

“അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം(നശിച്ചു) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലകരുടെ കൂടെയാവുന്നു.”(8:46)