പ്രശ്നങ്ങളിൽ നിന്നും പ്രശാന്തിയിലേക്ക്

 100.00

അടിച്ചു പൊളിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം ഈ പുസ്തകം വായിക്കുക. നിങ്ങളുടെ മനസ്സിനകത്ത് ഉറഞ്ഞുകൂടിയിരിക്കുന്ന ദു:ഖങ്ങളുടെ മഹാമലകളെ അടിച്ചുപൊളിക്കാന്‍ താല്പര്യമുള്ളവര്…. മാത്രം ഈ പുസ്തകം വായിക്കുക.

മനസ്സിനകത്തുള്ള ദു:ഖങ്ങളുടെ വന്മലകള്‍ പൊളിഞ്ഞു പോകുന്നതോടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കുത്തൊഴുക്ക് നിങ്ങളിലേക്ക് പ്രവഹിക്കുന്നു…. ഇത് അനുഭവിക്കുവാന്‍ നിങ്ങള്ക്ക് താല്പര്യമുണ്ടെങ്കില്‍… ഈ പുസ്തകം നിങ്ങള്‍ക്കുള്ളതാണ്.
Author : Adv.Mueenuddeen

99 in stock

Description

നിങ്ങള്‍ ഒരു ആരോഗ്യത്തെകുറിച്ചും രോഗങ്ങളെ കുറിച്ചുമുള്ള സെമിനാറിലോ ക്ലാസിലോ ആണെന്ന് കരുതുക. വളരെ പ്രഗത്ഭനും പ്രശസ്തനുമായ ഒരു ഡോക്ടര്‍ ഇപ്പോള്‍ പലവിധ രോഗങ്ങളെ കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചും മറ്റും സംസാരിക്കുകയാണ്…. എന്തായിരിക്കും നിങ്ങളുടെ അകത്ത് ഇപ്പോള്‍ നടന്ന ചിന്തകള്‍? ഡോക്ടറുടെ ഓരോ വാക്കുകള്‍ കേള്‍ക്കുമ്പോഴും എന്തായിരിക്കും നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?

എനിക്ക് ആ പ്രശ്നം ഉണ്ടോ? ഹൊ, എനിക്ക് ആ ലക്ഷണങ്ങളൊക്കെ ഉണ്ടല്ലോ? എങ്കില്‍ എനിക്ക് ആ രോഗം വന്നുപെടുമോ? ഇത്തരത്തിലുള്ള ചിന്തകളല്ലേ നിങ്ങളുടെ അകത്തുകൂടി കടന്നുപോവുക. അതായത് നിങ്ങള്‍ നിങ്ങളെ തന്നെയാണ് ആ സന്ദര്‍ഭത്തില്‍ വിലയിരുത്തികൊണ്ടിരിക്കുന്നത്.

ഡോക്ടര്‍ ഇപ്പോള്‍ തൊലിയെ കുറിച്ചാണ് സംസാരിക്കുന്നെതെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ തൊലികളില്‍ ഫീലിംങ്ങ് ഉണ്ടാകുന്നു.തൊലികളിലേക്ക് നിങ്ങള്‍ നോക്കുന്നു. എന്തെങ്കിലും പാടുകളുണ്ടെങ്കില്‍ ആ ഭാഗത്തേക്ക് പ്രത്യേകമായി നോക്കുന്നു.

ഇനി ഡോക്ടര്‍ സംസാരിക്കുന്നത് ഹൃതയത്തെ കുറിച്ചാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ സ്പന്ദനം പോലും ആ സമയത്ത് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ കൈവെച്ച് ചെക്ക് ചെയ്തുനോക്കുന്നു. മുമ്പ് നിങ്ങളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞതുമായി താരതമ്യം ചെയ്തുനോക്കുന്നു.
ഇവയൊക്കെ നിങ്ങളുടെ ശാരീരിക രോഗങ്ങളുടെ വിശദീകരണം കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രതികരണമാണെങ്കില്‍, മാനസികവും ആത്മീയവുമായ രോഗങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കകത്തുണ്ടാകുന്ന പ്രതികരണങ്ങള്‍ എന്താണ്? നിങ്ങള്‍ തന്നെ അവ നിരീക്ഷിക്കുക. അതായത്, അസൂയ, പക, വിദ്വേഷം, ഈഗോ, പരദൂഷണം മുതലായ ആത്മീയരോഗങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍ കേള്‍ക്കുമ്പോള്‍ സാധാരണയായി നിങ്ങള്‍ നിങ്ങളെ തന്നെയാണോ താരതമ്യം ചെയ്ത് നോക്കാറ്, അതല്ല മറ്റുള്ളവര്‍ക്ക് (ഭാര്യ /ഭര്‍ത്താവ്, സഹപ്രവര്‍ത്തകര്‍ മുതലായവര്‍) ഇത് ഉണ്ടല്ലോ, അയാള്‍ മഹാപകയുടെ ആളാണല്ലോ? ഇയാള്‍ ഈഗോക്കാരനാണ്, മറ്റെയാള്‍ പരദൂഷനത്തിന്‍റെ ആശാനാണ് എന്നിങ്ങനെമറ്റെയാളുമായാണോ താരതമ്യം ചെയ്യാറ്?

പഠനങ്ങളും ഗവേഷണങ്ങളും തെളിയിക്കുന്നത് മഹാഭൂരിപക്ഷം പേരും ആത്മീയ രോഗങ്ങളെകുറിച്ച് കേള്‍ക്കുമ്പോള്‍ മറ്റുള്ളവരെകുറിച്ചാണ് (കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, അങ്ങനെ നീണ്ടുപോകുന്നു ലിസ്റ്റ്) കൂടുതലും വിലയിരുത്തുന്നത് എന്നാണ്. അവ കേള്‍ക്കുന്ന ആ വേളകളില്‍ നാം നമ്മിലേക്ക് താരതമ്യം ചെയ്തുനോക്കുന്നില്ല. ഇത്തരം പ്രഭാഷണങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം പേരും ചിന്തിക്കുകയാണ്:

‘ങാ.. ഇതൊക്കെ എനിക്ക് അറിയുന്ന കാര്യങ്ങള്‍ തന്നെയാണല്ലോ? ഇത് എന്‍റെ ഭര്‍ത്താവ് ശരിക്കും കേള്‍ക്കണമായിരുന്നു’

ഈ പ്രഭാഷണം എന്‍റെ ഇന്നയാള്‍ കേട്ടിരുന്നെങ്കില്‍ അയാള്‍ മാറിയേനെ….’

‘ഭര്‍ത്താവ് അപ്പുറത്തുണ്ടല്ലോ….നല്ലോണം കേള്‍ക്കട്ടെ!’

ഭാര്യയെ ഏതായാലും കൊണ്ടുവന്നത് മുതലായി….കുറച്ചും കൂടി പറയട്ടെ…’

പ്രഭാഷകന്‍ ഈഗോയെകുറിച്ച് പറയുമ്പോള്‍ ആ നിമിഷം നിങ്ങള്‍ ചിന്തിക്കുകയായി. എന്‍റെ അമ്മോച്ഛന്‍ എത്ര ഈഗോക്കരനാണെന്നറിയോ? എന്‍റെ അമ്മായി അമ്മ / നാത്തൂന്‍ ഈഗോയുടെ ഈറ്റില്ലമാണ്.

എന്നാല്‍ നിങ്ങള്‍ ഇവിടെ അറിയാതെ പോകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. നിങ്ങളും ആരുടേയോ അമ്മോച്ഛനാണ്, ഭര്‍ത്താവാണ്, ഭാര്യയാണ്, അയല്‍വാസിയാണ്, സുഹൃത്താണ്, അമ്മായിയമ്മയാണ്, നാത്തൂനാണ്. അവരും ഈ പ്രഭാഷണം കേട്ട് വിലയിരുത്തുകയാണ്. ആരെകുറിച്ചാണ് അവര്‍ വിലയിരുത്തുന്നത്, അതേ അവര്‍ നിങ്ങളെ കുറിച്ചും ഇപ്രകാരം വിലയിരുത്തുകയാണ്.

എങ്കില്‍ ആ രഹസ്യം ഇനിയെങ്കിലും നിങ്ങള്‍ അറിയുക, നിങ്ങള്‍ക്ക് വേണ്ടി സ്രഷ്ടാവ് വെച്ച ആന്തരിക ശാന്തിയും സമാധാനാവും കണ്‍കുളിര്‍മയുമൊക്കെ നിങ്ങള്‍ക്ക് ലഭിക്കാതിരുന്നതിലുള്ള പ്രധാന കാരണം ഈ പ്രവണതയാണ്. നിങ്ങള്‍ക്കകത്ത് ഖല്‍ബുന്‍മുത്മഇന്ന (ആനന്ദാവസ്ഥ) ത്തിന്‍റെ അസാധ്യ കലവറതന്നെയാണ് ഉള്ളത്. ഈ പുസ്ത്തകത്തിലൂടെ കടന്ന് പോകുമ്പോള്‍ അത് നിങ്ങള്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും. ബോധ്യപ്പെടുക മാത്രമല്ല, ഈ പുസ്തകത്തിലെ ഓരോ വാക്കുകളെയും നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ അനുവധിക്കുകയാണെങ്കില്‍.. .ഓരോ വാക്കുകള്‍ക്ക് പിന്നിലുള്ള എനര്‍ജി ഒരു മഹാ വിസ്ഫോടനം തന്നെ നിങ്ങള്‍ക്കകത്ത് സൃഷ്ടിക്കും. ഓരോ വിസ്ഫോടനവും മാറ്റങ്ങളുടെ മഹാ പ്രവാഹമായി തീരും. വാക്കുകളിലേക്ക് ശ്രദ്ധ കൊടുക്കാതെ, വാക്കുകള്‍ക്കു പിന്നിലുള്ള എനര്‍ജിയിലേക്ക് ശ്രദ്ധ കൊടുക്കുക. യാതൊരു പ്രതിബന്ധവും കൂടാതെ അവ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കട്ടെ… നിങ്ങള്‍ക്കകത്ത് അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന സ്നേഹവും കാരുണ്യവും കണ്‍കുളിര്‍മയും കല്‍ബുന്‍ മുത്മഇന്നത്തുമൊക്കെ എങ്കില്‍ നിങ്ങള്‍ക്ക് അനുഭവിക്കുവാന്‍ സാധിക്കുക തന്നെ ചെയ്യും. എങ്കില്‍ ആരംഭിച്ചോളൂ… മാറ്റങ്ങളുടെ മഹാ വിസ്ഫോടനത്തിലൂടെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ആരംഭിക്കുക

അദ്ധ്യായങ്ങള്‍

1. എനിക്ക് ആ മരുന്ന് തരൂ

2. ആ ശാന്തിയും സമാധാനവും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നുവോ?

3. ഇനിയെങ്കിലും ആ രഹസ്യം നിങ്ങള്‍ അറിയുക

4. നീലാകാശവും റോസാപ്പൂവിന്റെ പരിമളവും

5. ദു:ഖങ്ങളുമായി ഇനിയും നിങ്ങള്‍ പറ്റിപ്പിടിക്കണോ?

6. ദു:ഖങ്ങള്‍ അകത്തുവയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാരാണ്?

7. നഷ്ട്ടപ്പെട്ടതിനെ തിരിച്ചുപിടിക്കുക

8. അകത്തെ കാലാവസ്ഥയെ നിങ്ങള്‍ നിരീക്ഷിക്കാറുണ്ടോ?

9. പ്രശ്നങ്ങള്‍ യഥാര്‍ഥത്തില്‍ പ്രശ്നങ്ങളല്ല

10. സംതൃപ് തിയോടെ തിരിച്ചുപോവുക